ഈ ചെടിയുടെ പേര് പറയാമോ.? തീർച്ചയായും അറിയണം ഈ ചെടിയുടെ ഞെട്ടിക്കുന്ന ഗുണങ്ങൾ.!! | Benefits of Padathali Plant

Benefits of Padathali Plant Malayalam : നമ്മൾ നാട്ടിൻ പുറങ്ങളിൽ കാണുന്ന ഒരു ചെടിയാണ് പാടത്താളി. ഇതിനെ കാട്ടുവള്ളി എന്നും പറയാറുണ്ട്. വളരെ നേർത്തതും എന്നാൽ ബലവും ഉള്ളതാണ് ഇതിന്റെ തണ്ട്. വളരെയധികം ഔഷധ ഗുണങ്ങളുള്ള ഈ ചെടി ഒരുപാട് ഉപയോഗപ്രദമാണ്. ഹാർട്ട്‌ ഷേപ്പിൽ, നീളമുള്ള ഇലകളാണ് ഈ ചെടിക്ക് ഉള്ളത്. കണ്ടാൽ വെറ്റില പോലെയാണ് ഉണ്ടാവുക. ഒരു ജോയിന്റിൽ ഒരു ഇല എന്ന രീതിയിൽ ആണ് കാണാൻ കഴിയുക.

നാട്ടു വൈദ്യന്മാർ ഈ ഇല പല മരുന്നുകൾക്കും ഉപയോഗിക്കും. ഇതിന്റെ ഇലയും വേരും ഒരു പോലെ ഗുണങ്ങൾ നിറഞ്ഞതാണ്. മുറിവുകൾ ഉണ്ടാവുമ്പോൾ ഇതിന്റെ ഇല ചതച്ചു നീര് ഇറ്റിക്കുന്നത് വളരെ ഫലപ്രദമാണ്. അതു പോലെ തന്നെ ത്വക്ക് സംബന്ധമായ രോഗങ്ങൾക്ക് ശാശ്വത പരിഹാരമാണ് ഇത്. ചിലയിടങ്ങളിൽ പാമ്പ് കടിയുടെ വിഷം ഇറക്കാനും ഈ ഇല ഉപയോഗിക്കാറുണ്ട്. അതു പോലെ തലവേദനയ്ക്കും ഇതിന്റെ ഇല ചതച്ചു ഉപയോഗിക്കും.

Benefits of Padathali Plant

മൂത്രാശയ സംബന്ധമായ അസുഖങ്ങൾക്ക് ഒരു ഗ്ലാസ്സ് വെള്ളത്തിൽ രണ്ട് ഇല ചതച്ചു വെറും വയറ്റിൽ കുടിക്കുന്നത് ഒരുപാട് ഗുണം ചെയ്യും. കാൻസർ പോലെയുള്ള രോഗങ്ങൾക്ക് ഇതിന്റെ ഇല ഉപയോഗിക്കും. മുടിയിൽ തേയ്ക്കാൻ താളി ആയിട്ടും ഉപയോഗിക്കാം. അതിനായി ഇതിന്റെ ഇലയെടുത്ത് കഴുകി പിഴിഞ്ഞ് അരിച്ചെടുക്കുക. അതു പോലെ തന്നെ ഇങ്ങനെ പിഴിഞ്ഞെടുത്ത് ഒരു പാത്രത്തിൽ വയ്ക്കുക.

ഒരു മുക്കാൽ മണിക്കൂർ കഴിയുമ്പോൾ തന്നെ ഇത് സെറ്റ് ആയി വരും. ഇത് എടുത്ത് കണ്ണിന് മുകളിൽ വച്ചാൽ കണ്ണിന് വളരെ നല്ലതാണ്. അതു പോലെ തന്നെ മൺചട്ടിയും ഇരുമ്പു ചട്ടിയും മയക്കാൻ ഈ ഇല ഒരുപാട് സഹായിക്കും. അങ്ങനെ വെറും കാട്ടു ചെടി എന്ന് നമ്മൾ കരുതുന്ന ഈ ഒരു ചെടിയുടെ ഗുണങ്ങൾ നന്നായി മനസ്സിലാക്കാൻ ഈ ഒരു വീഡിയോ മുഴുവനായും കാണുക. Video credit : NISHA HARIDAS

Rate this post