അഡീനിയം പൂക്കൾ കൊണ്ട് നിറയാൻ ഇത് മാത്രം മതി.. അഡീനിയം ചെടിയിൽ ധാരാളം പൂക്കൾ ഉണ്ടാകാൻ.!! | Best Fertlizer for Adenium Plants

വേനൽക്കാലത്ത് ധാരാളം പൂവിടുന്ന ചെടിയാണ് അഡിനിയം. വേനൽക്കാലത്താണ് ഈ ചെടി നിറയെ പൂവിടുന്നത്. എന്നാൽ ചില ചെടികളിൽ നമ്മൾ പ്രതീക്ഷിക്കുന്ന അത്രയും പൂക്കൾ ഉണ്ടാകണമെന്നില്ല. ഈ സാഹചര്യത്തിൽ അടിനിയം നിറയെ പൂവിടാൻ എന്തൊക്കെ ചെയ്യാം എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. ആദ്യം തന്നെ ജലസേചന രീതിയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.

ഒരുപാട് വെള്ളം അഡീനിയത്തിന് ഒഴിച്ചു കൊടുത്താൽ അതിൻറെ തണ്ട് ചീഞ്ഞ ളിഞ്ഞു പോകുന്നതിന് കാരണമായേക്കാം. അതുകൊണ്ടുതന്നെ ചെടിക്ക് ആവശ്യമുള്ള വെള്ളം മാത്രമേ എപ്പോഴും ഒഴിച്ചു കൊടുക്കുവാൻ പാടുള്ളൂ. മാത്രവുമല്ല ചെടിയുടെ വളർച്ചയും പ്രായവും നോക്കി അതിന് പ്രോണ് ചെയ്തു കൊടുക്കേണ്ടത് അത്യാവശ്യമായ ഘടകമാണ്. പ്രൂൺ ചെയ്തു കൊടുക്കാത്ത ചെടി

വേണ്ടവിധത്തിൽ പൂവിടുന്നതിനും പുതിയ മുകുളങ്ങൾ ഉണ്ടാകാതിരിക്കു ന്നതിന് പലപ്പോഴും കാരണ മായേക്കാം. അഡീനിയം നിറയെ പൂവിടുവാൻ ഏറ്റവും അനുയോജ്യമായ വളം എന്ന് പറയുന്നത് എല്ലുപൊടി ആണ്. ഇടയ്ക്ക് എല്ലു പൊടി ഇട്ടുകൊടുക്കുന്നത് ചെടി നന്നായി വളരുന്നതിനും ധാരാളം പൂക്കൾ കൂടുന്നതിനു സഹായിക്കുന്നു.

ഒപ്പം തന്നെ പൊട്ടാസ്യവും അഡീനിയത്തിന് വള പ്രയോഗത്തിൽ ഇട്ടു കൊടുക്കാവുന്നതാണ്. ഒരു കാരണവശാലും എല്ലുപൊടിയും പൊട്ടാസ്യവും ഒരു ദിവസം തന്നെ ഇട്ടു കൊടുക്കാൻ പാടുള്ളതല്ല. എല്ലുപൊടി ഇട്ടു കൊടുത്ത ശേഷം ഒരാഴ്ച കഴിഞ്ഞു വേണം ഇതിന് പൊട്ടാസ്യം ചേർത്തു കൊടുക്കുവാൻ. Video Credits : Akkus Tips & vlogs