റോസ് ചെടിയിൽ വളരെ പെട്ടന്ന് നിറച്ച് മൊട്ടുകൾ വരാൻ വീട്ടിലുള്ള ഈ ഒരു പാനീയം മാത്രം മതി.!! | Best Flowering Fertilizer for roses

ആർക്കാണ് പൂക്കളും പൂന്തോട്ടവും ഇഷ്ടമല്ലാത്തത്.? നമ്മുടെ വീട്ടിൽ ഒരു പൂന്തോട്ടം ഉണ്ടെങ്കിൽ അതിൽ തീർച്ചയായും റോസാച്ചെടികൾ ഉണ്ടാകാതിരിക്കില്ല. പൂന്തോട്ടം നിറയെ പനിന്നീർ പൂക്കൾ നിറഞ്ഞു നില്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് നമ്മുടെ വീടുകളിലെ റോസ് ചെടികൾക്ക് വളരെ പെട്ടെന്ന് മുട്ടുകൾ വരാനുള്ള ടിപ്പിനെ കുറിച്ചാണ്.

അതിനായി നമ്മൾ ഇവിടെ ഓർഗാനിക്കായിട്ടുള്ള ഒരു പാനീയം ആണ് തയ്യാറാക്കുന്നത്. വീട്ടിൽ റോസ് ചെടികൾ ഉള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. വീട്ടിലുള്ള കുറച്ചു ചേരുവകൾ കൊണ്ടാണ് നമ്മൾ ഈ പാനീയം ഉണ്ടാക്കിയെടുക്കുന്നത്. കഞ്ഞിവെള്ളമാണ് നമ്മൾ ഇതിൽ പ്രധാനമായും ഉപയോഗിക്കുന്നത്. നല്ലപോലെ റോസ് ചെടിയെ നമ്മൾ പരിചരിക്കുകയാണ് എങ്കിൽ ചെടി നിറയെ മുട്ടുകൾ നിറയുന്നതാണ്.

rose

പൂക്കൾ ഉണ്ടായി വാടിപോകുന്ന സമയത്ത് അത് കട്ട്ചെയ്തു മാറ്റുകയാണെങ്കിൽ പിന്നീട് അവിടെ ധാരാളം മുട്ടുകൾ ഉണ്ടാകുന്നതാണ്. റോസ് ചെടികൾക്കുള്ള പാനീയം തയ്യാറാക്കാനായി ആദ്യം ഒരു പാത്രത്തിൽ കുറച്ചു കഞ്ഞിവെള്ളം എടുക്കുക. എന്നിട്ട് അതിലേക്ക് കുറച്ചു റാഗിപ്പൊടി ചേർത്തുകൊടുത്ത് നല്ലപോലെ മിക്സ് ചെയ്യുക. റാഗിപ്പൊടിക്ക് പകരം കടലയോ, ഉഴുന്നോ, മറ്റു ധാന്യങ്ങളോ പൊടിച്ചത് ചേർത്താലും മതിയാകും.

ഇനി ഇത് ഒന്നോ രണ്ടോ ദിവസം എടുത്തുവെച്ച് പുളിപ്പിച്ചെടുക്കണം. ബാക്കി ചെയ്യേണ്ട കാര്യങ്ങൾ വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ ഉണ്ടാക്കി നിങ്ങളുടെ റോസ് ചെടികൾക്ക് ചെയ്തു നോക്കൂ.. നിങ്ങളുടെ റോസ് ചെടിയിലും ധാരാളം റോസ് മൊട്ടുകൾ ഉണ്ടായി പൂത്തുനില്കുന്നതായിരിക്കും. Video credit: Akkus Tips & vlogs