ചെടികൾ തഴച്ചു വളരാൻ ഈ ഒരു വളം മാത്രം മതി.. ഏത് ചെടിയും തഴച്ചു വളരാൻ ഈ ഒരു അത്ഭുത വളം മതി.!! | Best Organic Fertilizer For Plants Malayalam
Best organic fertilizer for plants Malayalam : വ്യത്യസ്ത ജൈവവളങ്ങൾ ഉണ്ടാക്കുന്നതിന്റെ നിരവധി വീഡിയോകൾ ഇന്ന് യൂട്യൂബിലും മറ്റും സുലഭമായി കാണാൻ സാധിക്കും. എന്നാൽ വളരെ എളുപ്പത്തിൽ എല്ലാ ചെടികൾക്കും ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ജൈവവളം എങ്ങനെയാണ് നിർമ്മിക്കുന്നത് എന്നാണ് ഇന്ന് നോക്കുന്നത്. ഇതിന് ആകെ നാല് കൂട്ട് മാത്രമാണ് ആവശ്യമായി ഉള്ളത്.
വേപ്പിൻ പിണ്ണാക്ക്, കടല പിണ്ണാക്ക്, എല്ലുപൊടി അല്പം ശർക്കര എന്നിവയാണ് അതിനായി വേണ്ടത്. പണ്ടുമുതൽതന്നെ നാട്ടിൻ പുറത്തുള്ളവർ ഉപയോഗിച്ചു വന്നിരുന്ന ഒരു ജൈവവളം എന്നുവേണമെങ്കിലും ഇതിനെ വിശേഷിപ്പിക്കുവാൻ സാധിക്കും. അതുകൊണ്ടുതന്നെ 100% വിശ്വാസ യോഗ്യ മായി എല്ലാ പച്ചക്കറി കളിലും ചെടികളിലും ഇത് ഒരുപോലെ ഉപയോഗിക്കാവുന്നതാണ്.

രണ്ട് കിലോ കടല പിണ്ണാക്ക് 1 കിലോ എല്ലുപൊടി ഒരു കിലോ വേപ്പിൻ പിണ്ണാക്ക് 250ഗ്രാം ശർക്കര എന്നിവയാണ് അതിനായി എടുക്കേണ്ടത്. ആദ്യം തന്നെ വലിയ ഒരു ബക്കറ്റ് എടുക്കുക. അതിലേക്ക് രണ്ട് കിലോ കടലപ്പിണ്ണാക്ക് മുഴുവനായി ഇട്ടുകൊടു ക്കുക. അതിന് മുകളിലേക്ക് ഒരു കിലോ എല്ലുപൊടി ഒരു കിലോ വേപ്പിൻപിണ്ണാക്ക് എന്നിവയും ചേർത്ത് കൊടുക്കുക.
ഇതിലേക്ക് 10 ലിറ്റർ വെള്ളം ഒഴിച്ച് ഒരേ ദിശയിൽ ഒരു കമ്പ് കൊണ്ട് നന്നായി ഇളക്കുക. 3 മിശ്രി തവും ഒന്നായി ചേരുന്നതു വരെ നന്നായി ഇളക്കാൻ ശ്രമിക്കണം. നന്നായി ഇളകി എന്ന് മനസ്സിലാക്കുമ്പോൾ ഇതിലേക്ക് 250 ഗ്രാം ശർക്കര ചെറിയ കഷണങ്ങളാക്കി പൊടിച്ചത് ചേർത്ത് കൊടുത്തത് നന്നായി ഇളക്കാം. ഇത് കുറച്ചു കുറച്ചുദിവസം അടച്ച് തണൽ ഉള്ള സ്ഥലത്ത് വേണം സൂക്ഷിക്കാൻ. ആവശ്യമായ കാര്യങ്ങൾ എന്തൊക്കെയെന്ന് വീഡിയോയിൽ നിന്നും കാണാം. Video Credits : MK TIPS