
ചെടികൾ തഴച്ചു വളരാൻ ഉള്ള ആ അത്ഭുത വളം ഇതാ.. ചെടികൾക്കായി ഒരു അത്ഭുത സ്ലറി.!! | Best organic manure for terrace garden
ചെടികൾക്ക് നല്ല പോഷകവും കീടശല്യം ഒഴിവാക്കാനും സഹായിക്കുന്ന ഒരു ജൈവ സ്ലറിയെക്കുറിച്ച് നോക്കാം. ഇതിനായി മൂന്ന് ചേരുവകൾ ആണ് വേണ്ടത്. അതിൽ ഒന്നാമതായി വേണ്ടത് കടലപ്പിണ്ണാക്ക് ആണ്. കടലയിൽ നിന്ന് കടല എണ്ണ വേർതിരിച്ച് അതിനുശേഷം മിച്ചം കിട്ടുന്ന വേസ്റ്റ് ആണ് കടലപ്പിണ്ണാക്ക്.
ഇങ്ങനെ ലഭിക്കുന്ന കടല പിണ്ണാക്കിനകത്തു ധാരാളം നൈട്രജൻ അടങ്ങിയിരിക്കുന്നു. നമ്മുടെ ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ മൂന്ന് പ്രഥമ മൂലകങ്ങളാണ് നൈട്രജൻ പോസ്ഫറസും പൊട്ടാസ്യവും. നൈട്രജൻ മാത്രമല്ല പൊട്ടാസ്യവും ഫോസ്ഫറസും പലതരത്തിലുള്ള ധാതുലവണങ്ങളും കടലപിണ്ണാക്കിൽ അടങ്ങിയിരിക്കുന്നു. വളത്തിനായി വേണ്ട
രണ്ടാമത്തെ ചേരുവ വേപ്പിൻപിണ്ണാക്ക് ആണ്. ആരിവേപ്പ് എന്ന ചെടിയിൽ നിന്നും ഉണ്ടാകുന്ന കുരുവിൽ നിന്ന് വേപ്പെണ്ണ വേർതിരിച്ച് അതിനുശേഷം മിച്ചം കിട്ടുന്ന ചണ്ടിയാണ് വേപ്പിൻ പിണ്ണാക്ക്. വേപ്പിൻ പിണ്ണാക്ക് മണ്ണിലേക്ക് ഇട്ടു കൊടുക്കുകയാണ് എങ്കിൽ ചെടിയുടെ വേരുകളെ ആക്രമിക്കുന്ന നിമാവിരകളെ പോലുള്ള കീടങ്ങളെ പൂർണ്ണമായി നശിപ്പിക്കാൻ കഴിവുള്ള ഒന്നാണ്.
അതുകൊണ്ടു തന്നെ വേപ്പിൻ പിണ്ണാക്ക് ഒരു വളം മാത്രമല്ല അത് നല്ലൊരു കീടനാശിനി കൂടിയാണ്. ഇതിൽ ധാരാളമായി പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. കായ്കളും പൂക്കളും വലുതാവാൻ സഹായിക്കുന്ന ഒരു മൂലകമാണ് പൊട്ടാസ്യം. ജൈവ സ്ലറി ഉണ്ടാക്കുന്ന രീതി – പ്രയോഗത്തെ കുറിച്ചും അറിയാൻ വീഡിയോ കാണൂ.. Video credit : Chilli Jasmine