ഇതാണ് എന്റെ മാലാഖ! 😍 ആദ്യമായി മകൾക്ക് ഒപ്പമുള്ള മനോഹര വീഡിയോ പങ്കുവെച്ച് നടി ഭാമ; വീഡിയോ വൈറൽ.!!

മലയാള സിനിമാലോകത്ത്ഏറെ ആരാധകരുള്ള ചലച്ചിത്ര താരമാണ് ഭാമ. നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന ഭാമ ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരുടെ മനസ്സിൽ ഇടം പിടിച്ചു. മലയാളത്തിലെ മുൻനിര നായികമാരുടെ നിരയിലേക്കുള്ള ഭാമയുടെ വളർച്ച വളരെ പെട്ടെന്ന് ആയിരുന്നു. പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഏറെ കഥാപാത്രങ്ങളെ ബിഗ് സ്ക്രീനിൽ അനശ്വരമാക്കാൻ ഭാമയ്ക്ക് സാധിച്ചു.

2007 സംവിധായകൻ ലോഹിതദാസ് ആണ് ഭാമയെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത്. പിന്നീട് കന്നഡ സിനിമകളിലും താരം തിളങ്ങി. 2019 വരെ മലയാള സിനിമാ ലോകത്ത് സജീവമായിരുന്നു ഭാമ പിന്നീട് വിവാഹത്തോടെയാണ് സിനിമയിൽ നിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുന്നത്. 2020 ആയിരുന്നു ഭാമയുടെ വിവാഹം. ബിസിനസ് മാൻ അർജുൻ ജഗദീഷ് ആണ് ഭാമയെ വിവാഹം കഴിച്ചത്. മാസങ്ങൾക്കു മുൻപാണ്

ഇരുവർക്കും ആദ്യത്തെ കുഞ്ഞു പിറന്നത്. ഇപ്പോൾ കുഞ്ഞിനൊപ്പം ജീവിതം ആഘോഷമാക്കുന്ന തിരക്കിലാണ്. കുഞ്ഞിനൊപ്പം ഉള്ള ഭാമയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഊട്ടിയിലെ ഒരു റിസോർട്ടിൽ ഗാർഡനിൽ കുഞ്ഞിനെ കൈയിലെടുത്തു നടക്കുന്ന ഭാമയാണ് വീഡിയോയിൽ. ചലച്ചിത്രരംഗത്തെ സുഹൃത്തുക്കൾ അടക്കം നിരവധി പേർ വീഡിയോയ്ക്ക് കമൻറ്കളുമായി

എത്തിയിട്ടുണ്ട്. വിവാഹ ശേഷം സിനിമയിലേക്ക് മടങ്ങി വന്നിട്ടില്ല എങ്കിലും ഭാമയുടെ ഫോട്ടോ ഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. സിനിമയിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി താരം പറഞ്ഞത് ഇപ്പോൾ കുഞ്ഞിനൊപ്പം ഉള്ള നിമിഷങ്ങൾ ആസ്വദിക്കുകയാണ് എന്നാണ്. എങ്കിലും തങ്ങളുടെ പ്രിയപ്പെട്ട താരം മടങ്ങി വരും എന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ.

Rate this post

Comments are closed.