കുരുമുളക് ഇങ്ങനെ കൃഷി ചെയ്യൂ! ഇനി കുരുമുളക് പൊട്ടിച്ചു മടുക്കും; ഒരു ചെറിയ തിരിയിൽ നിന്നും കിലോ കണക്കിന് കുരുമുളക് പറിക്കാം!! | Black Pepper Cultivation Tips on Terrace

Black Pepper Cultivation Tips on Terrace

Black Pepper Cultivation Tips on Terrace : കുരുമുളക് ഇങ്ങനെ കൃഷി ചെയ്യൂ! ഇനി കുരുമുളക് പൊട്ടിച്ചു മടുക്കും; ഒരു ചെറിയ തിരിയിൽ നിന്നും കിലോ കണക്കിന് കുരുമുളക് പറിക്കാം. ടെറസിന് മുകളിൽ കുറ്റി കുരുമുളക് ഇങ്ങനെ കൃഷി ചെയ്തു നോക്കൂ. നമ്മുടെ അടുക്കളയിൽ പാചകത്തിന് ആവശ്യമായി വരുന്ന ഒന്നാണ് കുരുമുളക്. വള്ളിയായി പോകുന്ന കുരുമുളക് ചെടികൾ ആണെങ്കിൽ അവ സീസണിൽ ഒരിക്കൽ വർഷത്തിലൊരിക്കൽ മാത്രമേ കായ്കൾ തരികയുള്ളൂ.

മാത്രവുമല്ല അവ മരത്തിൽ പറ്റിപ്പിടിച്ചു വളരുന്ന ചെടി ആയതുകൊണ്ട് തന്നെ വളരെ ഉയരത്തിലേക്ക് പരന്നു പോവുകയും നമുക്ക് വിളവെടുപ്പ് ഏറെ പ്രയാസമുള്ളതായി തീർക്കുകയും ചെയ്യുന്നു. എന്നാൽ മറ്റൊരു കുരുമുളകിനമായ കുറ്റികുരുമുളക് എല്ലാകാലത്തും വിളവെടുപ്പ് നടത്താൻ സാധിക്കുന്നതാണ്. ഇതുമാത്രമല്ല വളരെ ചെറുപ്പത്തിൽ തന്നെ കായ്ച്ചു തുടങ്ങുന്നത് ഇവയുടെ മറ്റൊരു പ്രത്യേകതയാണ്. കുരുമുളക് ചെടി നട്ടുപിടിപ്പിക്കാൻ

ഒരു വർഷത്തിൽ ഏറ്റവും അനിവാര്യമായതു തിരുവാതിര ഞാറ്റുവേലയാണ്. കുറ്റി കുരുമുളക് ചെടി നടുമ്പോൾ കുറച്ചു വലിയ ഗ്രോബാഗുകളിൽ പാത്രങ്ങളിലും നടാനായി ശ്രമിക്കണം. കാരണം ഇവയ്ക്ക് ചെറിയ നാരുകൾ പോലുള്ള വേരുകൾ വരുന്നതിനാൽ അവക്ക് വ്യാപിക്കാൻ ആവശ്യമായിട്ടുള്ള സ്ഥലം കിട്ടേണ്ടത് അനിവാര്യമാണ്. പാത്രം എടുത്തു കഴിഞ്ഞാൽ അടുത്തതായി ശ്രദ്ധിക്കേണ്ടത് ഇവയ്ക്ക് അധികമായി വരുന്ന വെള്ളം വാർന്നു പോകാൻ

ആവശ്യമായുള്ള ഹോളുകൾ ഉണ്ടാക്കുക എന്നുള്ളതാണ്. ശേഷം ഈ ഹോളുകൾ ഓടിന്റെ കഷ്ണം വെച്ച് അടച്ചതിനു ശേഷം ഇതിന് ഉള്ളിലേക്ക് തൊണ്ടിന്റെ കഷണങ്ങൾ ഉണങ്ങിയ കരിയിലയോ ഇട്ടു കൊടുക്കേണ്ടതാണ്. കുറച്ചു നാളുകൾക്കു ശേഷം ഈ പാത്രം പോരാ കുറച്ചു കൂടി വലിയ പാത്രത്തിലേക്ക് മാറ്റണം എന്ന് തോന്നുകയാണെങ്കിൽ വളരെ എളുപ്പം ഇളക്കി എടുക്കുവാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. Video Credit : Chilli Jasmine