ബൊഗൈൻവില്ല നിറയെ പൂവിടാൻ ഇങ്ങനെ ചെയ്യൂ.. വീട് നിറയെ ബൊഗൈൻവില്ല കൊണ്ട് നിറയും.!! | Bougainville Blooming Tips

പൂന്തോട്ട നിർമ്മാണം ഇന്നുള്ള അധികവും ആളുകൾ ഇഷ്ട്ടപ്പെടുന്ന ഒന്നായി മാറിയിരിക്കുന്നു. കേരളത്തിൽ ഇന്ന് പൊതുവേ കാണപ്പെടുന്ന ഒരു കാഴ്ചയാണ് പൂത്ത് തളിർത്തു നിൽക്കുന്ന ബോഗൻ വില്ല. വീട്ടിലേക്കുള്ള ഗേറ്റിന് മുന്നിലും മറ്റും വളർത്തിയിരിക്കുന്ന ബോഗൻ വില്ല ചെടികൾ ഒറ്റകാഴ്ചയിൽ തന്നെ

കണ്ണിനെ കുളിരണിയിപ്പിക്കുന്നതാണ്. ഓരോരുത്തരും ഇഷ്ട്ടപ്പെടുന്ന ബോഗൻ വില്ല ചെടി നിറയെ വിരിയാൻ ചില എളുപ്പവഴികൾ ഉണ്ട്. എപ്പോഴും ബോഗൻവില്ല നടുമ്പോൾ അതിൻറെ കമ്പ് അധികം മൂത്തത് അല്ലെങ്കിൽ അധികം മൂക്കാത്തത് ആകാതിരിക്കാൻ ശ്രമിക്കണം. പരുവമായ കമ്പും അതും നിറയെ ബോഗൺവില്ല പൂക്കുന്ന ചെടിയിൽ നിന്നു തന്നെ മുറിച്ച്

ആയിരിക്കണം നടാനായി എടുക്കുന്നത്. ഇത്തരത്തിൽ എടുക്കുന്ന കമ്പ് നന്നായി ഒരുക്കിയ ശേഷം റൂട്ട് മാക്സ് മുക്കി വേണം മണ്ണിൽ നടാൻ. വളങ്ങൾ വിൽക്കുന്ന കടയിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് റൂട്ട് മാക്സ്. ഇത് വളരെ പെട്ടെന്ന് തന്നെ ഉണ്ടാകുന്നതിന് സഹായകമാകുന്നു. അല്പം വെള്ളത്തിൽ കലക്കി ചുവട്ടിൽ തേച്ചു പിടിപ്പിച്ച ശേഷം മണ്ണിലേക്ക് നടക്കുകയാണ് ചെയ്യേണ്ടത്.

മണ്ണിൽ നട്ടതിനു ശേഷം രണ്ടോ മൂന്നോ മണിക്കൂർ കഴിഞ്ഞു മാത്രമേ അതിന് വെള്ളമൊഴിച്ചു കൊടുക്കാവൂ. ചെടി നിറയെ കായ്ച്ചു പോകുന്നതിനു വേണ്ടി നീളത്തിൽ പോകുന്ന കമ്പുകളും അധികമാകുന്ന ഇലകളും വെട്ടി പാകപ്പെടുത്തി നിർത്തുകയാണ് ആദ്യം തന്നെ ചെയ്യേണ്ടത്. കൂടുതൽ കാര്യങ്ങൾ വീഡിയോയിൽ ഉണ്ട്. BVideo credit : salu koshy

Rate this post