
ബോഗൻവില്ല ഇല കാണാതെ നിറയെ പൂവിടാൻ ഇത് മാത്രം മതി! ബോഗൻവില്ല കാടു പോലെ പൂക്കാൻ 6 ടിപ്പുകൾ.!! | Bougainvillea flowering tips
Bougainvillea flowering tips malayalam : ബോഗൻവില്ല ചെടികളിൽ നിറയെ പൂക്കളുണ്ടാകാൻ എന്തൊക്കെ നമ്മൾ ശ്രദ്ധിക്കണമെന്നും ഏതൊക്കെ രീതിയിൽ അവയെ പരിപാലിക്കണം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. ഡിസംബർ മുതൽ ജൂൺ വരെയാണ് ഇവയെ പരിപാലിക്കേണ്ട സമയം. അഞ്ചാറു കാര്യങ്ങൾ കൃത്യമായി രീതിയിൽ പാലിക്കുക ആണെങ്കിൽ
നല്ലപോലെ ബുഷി ആയി നമുക്ക് ഇവയെ വളർത്തി എടുക്കാവുന്നതാണ്. ഇതിനുവേണ്ടി ഒന്നാമതായി നാം ചെയ്യേണ്ട കാര്യം നേരെ കൃത്യമായ രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ആയിട്ട് വേണം ഇവ വയ്ക്കുവാൻ. ആറ് മുതൽ ഏഴ് മണിക്കൂർ വരെയെങ്കിലും ഇവയ്ക്ക് സൂര്യപ്രകാശം ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഡിസംബർ മുതൽ ജൂൺ വരെയാണ് ഇവയുടെ
ഫ്ലവറിങ് സീസൺ ആയതിനാൽ അതിനു തൊട്ടു മുമ്പ് തുടങ്ങി ഒന്ന് പ്രൂൺ ചെയ്തു കൊടുക്കേണ്ടത് ആവശ്യമാണ്. ചെടിയുടെ ചുവട് ഭാഗത്തായി മറ്റു പുല്ലുകൾ ഒക്കെ മുളച്ചു നിൽക്കുന്നുണ്ടെങ്കിൽ അവരൊക്കെ പറിച്ചുമാറ്റി കളയേണ്ടത് ആവശ്യമാണ്. ശേഷം ചുവട്ടിലെ മണ്ണ് ഒന്നിളക്കി കൊടുക്കുകയാണെങ്കിൽ നമ്മൾ ചെടികളിലേക്ക് വേണ്ടി ഉപയോഗിക്കുന്ന വളങ്ങൾ
എളുപ്പത്തിൽ വലിച്ചെടുക്കാനും സാധിക്കുന്നതാണ്. കടലപ്പിണ്ണാക്കും ചാണകവും ഒരു ബക്കറ്റിൽ ഇട്ട് നിറയെ വെള്ളം നിറച്ചു രണ്ടുദിവസം മാറ്റി വെച്ച ശേഷം അതിലേക്ക് വീണ്ടും ഒരു ബക്കറ്റ് വെള്ളം കൂടി ഒഴിച്ച് നേർപ്പിച്ച് ചെടികളുടെ ചുവട്ടിൽ ഒഴിക്കുക. കൂടുതൽ അറിയാൻ വീഡിയോ കാണൂ. Video credit : Naiza’s World