ഇങ്ങനെ ചെയ്താൽ ചട്ടിയിലും കുറ്റി കുരുമുളക് തിങ്ങി നിറയും.. കുറ്റി കുരുമുളക് നിങ്ങളുടെ വീട്ടിലും.!! | Bush Pepper Farming in Pot

എങ്ങനെ കുറ്റികുരുമുളക് കൃഷി ചെയ്തെടുക്കാം എന്നതിനെ കുറിച്ച് നോക്കാം. കുറ്റികുരുമുളക് ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഇത് വീടിന്റെ ടെറസിലോ മുറ്റത്ത് എവിടെ വേണമെങ്കിലും വയ്ക്കാവുന്നതാണ്. വർഷം മുഴുവനും കുറ്റി കുരുമുളക് ചെടിയിൽ കുരുമുളക് ഉണ്ടാകുന്നു എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.

മണ്ണിലൂടെ പടർന്നു കിടക്കുന്ന ഒരു തണ്ടും കുറ്റി കുരുമുളകിന് കൊള്ളില്ല. നടാനായി തണ്ട് തിരഞ്ഞെടുക്കുമ്പോൾ മെയിൻ ശിഖരത്തിൽ നിന്നും പൊട്ടിമുളച്ച ശിഖരത്തിൽ വീണ്ടും ശിഖരം പൊട്ടിയതിനെ താഴെ ആയിട്ട് വേണം മുറിച്ചെടുക്കാൻ. രണ്ടു പാത്രം മണ്ണ്, ഒരു പാത്രം ചാണകപ്പൊടി, ഒരു പാത്രം മണൽ, ഒരു പാത്രം ചകരിച്ചോറ് എന്ന അനുപാതത്തിൽ പൊട്ടിങ് മിക്സ്

തയ്യാറാക്കി അതിനുശേഷം ഇവയെല്ലാം കൂടി മിക്സ് ചെയ്തത് ഗ്രോബാഗിന് ഉള്ളിലേക്ക് നിറച്ചു കൊടുക്കുക. കുരുമുളക് ചെടി നടുന്നതിന് മുമ്പ് റൂട്ടിങ് ഹോർമോൺ നോക്കിയതിന് ശേഷം മാത്രമേ നടന്നായിട് പാടുള്ളൂ. ഏകദേശം 60 ദിവസം ആകുമ്പോഴേക്കും കുരുമുളകിന്റെ വേരു ബാഗിലേക്ക് പിടിച്ചു തുടങ്ങുന്നതായി കാണാം. ചെടികൾ റീ പ്ലാന്റ് ചെയ്യുവാനായി

ചട്ടി എടുത്തതിനു ശേഷം അടിഭാഗം ചകിരിനാര് കൊണ്ട് നിറച്ചതിനു ശേഷം മുകളിലായി മണൽ വിതറി കൊടുക്കണം. വീണ്ടും ചെടി വളരുന്തോറും പുതിയ പ്ലാന്റ് പറിച്ചെടുക്കുന്ന സമയത്ത് വേരുകൾക്ക് കുഴപ്പം ഒന്നും സംഭവിക്കാതെ കിട്ടുവാൻ ആയിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. വീഡിയോ മുഴുവനായി കാണൂ. Video credit : Livekerala