വീടിന്റെ ഈ വശത്തെ ഭിത്തിയിൽ കലണ്ടർ തൂക്കല്ലേ.. വീട് മുടിയും; കലണ്ടർ തൂക്കേണ്ട ശരിയായ ദിശ.!! | Calendar Location in Astrology Malayalam

Calendar Location in Astrology Malayalam : പുതുവർഷം പിറന്നിരിക്കുകയാണ്. അതുകൊണ്ടു തന്നെ എല്ലാവരുടെയും വീടുകളിൽ പുതിയ വർഷത്തിന്റെ കലണ്ടറും എത്തിക്കഴിഞ്ഞിരിക്കും. വിശേഷ ദിവസങ്ങൾ അറിയുവാനും തീയതികളും സമയവും രാഹുകാലം അടക്കമുള്ള കാര്യങ്ങൾ അറിയുവാനും മലയാളികൾ പൊതുവായി ഉപയോഗിച്ചു വരുന്ന ഒന്നാണ് കലണ്ടർ. അതുകൊണ്ടു തന്നെ നിത്യേനയുള്ള ജീവിതത്തിൽ നിന്നും വീട്ടിൽ നിന്നും കലണ്ടർ ഒഴിവാക്കുക എന്നത്

ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. എന്നാൽ വീട്ടിൽ കലണ്ടർ തൂക്കേണ്ട രീതിയും നിലവിലുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുവാൻ കഴിയുമോ? എന്നാൽ സംഭവം സത്യമാണ്. കലണ്ടറുകളുടെ സ്ഥാനം എന്ന് പറയുന്നത് പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ്. വാസ്തുപരമായി കലണ്ടർ തൂക്കേണ്ടതിന് വ്യക്തമായ സ്ഥാനമുണ്ട്. പ്രത്യേകിച്ച് നമ്മുടെ വീട്ടിൽ. കലണ്ടർ വാസ്തുപ്രകാരമല്ല തൂക്കുന്നത് എങ്കിൽ വലിയതോതിലുള്ള വാസ്തു ദോഷങ്ങൾ നമുക്ക് ഉണ്ടാകുന്നതിന് കാരണമാകുന്നു.

Calendar Location in Astrology

ഇത് ഒരു പരിധിയിൽ അധികം നമ്മുടെ ജീവിതത്തിൽ ദോഷങ്ങളും വിഷമങ്ങളും വിളിച്ചു വരുത്തുന്നു എന്നതും വാസ്തവമാണ്. വാസ്തുപ്രകാരം കിഴക്ക് ദിക്ക് എന്ന് പറയുന്നത് കലണ്ടർ തൂക്കുവാൻ ഉത്തമമായ സ്ഥാനമാണ്. കിഴക്ക് ദിക്കിലുള്ള ഭിത്തിയിൽ തൂക്കുന്നതാണ് ഉത്തമം. വളർച്ചയും ഉയർച്ചയും പ്രതിനിധാനം ചെയ്യുന്ന ദിക്കുകളിൽ ഒന്നാണ് കിഴക്ക്. അതുകൊണ്ട് കിഴക്ക് ഭാഗത്ത് കലണ്ടർ തൂക്കുന്നത് വാസ്തുപരമായി ഏറെ മുന്നേറ്റങ്ങൾ സൃഷ്ടിക്കും.

പ്രത്യേകിച്ച് സൂര്യോദയ ചിത്രങ്ങൾ വരുന്ന കലണ്ടറുകൾ തുക്കുന്നതായിരിക്കും നല്ലത്. അതുപോലെ തന്നെയാണ് വെള്ളച്ചാട്ടത്തിന്റെ ചിത്രം ഉള്ള കലണ്ടറുകൾ. ഇത് വീടിൻറെ വടക്ക് ഭാഗത്ത് തൂക്കുന്നതും ഉത്തമമാണ്. കുബേര ദിക്ക്, ധനത്തിന്റെ ഏറ്റവും ഐശ്വര്യം വന്ന് കയറുന്ന ദിക്ക് എന്നീ സവിശേഷതകൾ ഉള്ളതാണ്. അതുകൊണ്ടാണ് വടക്ക് ദിക്ക് കലണ്ടർ തുക്കുന്നതിന് ഉത്തമം. ഇനി ഇത്തരം

Rate this post