ഇനി പപ്പ അമ്മേനെ കെട്ടിപിടിച്ച് ഉമ്മവെച്ചേ.. 🤣 പപ്പയെയും അമ്മയെയും റൊമാൻസ് പഠിപ്പിച്ച് കണ്മണി കുട്ടി 😂🤣 [വീഡിയോ]

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് നടി മുക്ത. മലയാളത്തിലും തമിഴിലുമായി നിരവധി കഥാപാത്രങ്ങൾക്ക് വളരെ കുറഞ്ഞ സമയം കൊണ്ട് ജീവൻ നൽകിയ താരം ഇന്നും അഭിനയ മേഖലയിൽ സജീവ സാന്നിധ്യമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ഒക്കെയും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ കുടുംബത്തിൽ നിന്നുള്ള ഒരു വീഡിയോയാണ്

സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്. അച്ഛനോടും അമ്മയോടും ചേർന്ന് നിന്ന് ഉമ്മ വെയ്ക്കുവാൻ ആവശ്യപ്പെടുന്ന ഒരു കുട്ടി ക്യാമറാമാന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അമ്മ പപ്പാനേ ഒന്ന് ചേർത്ത് നിർത്തി ഉമ്മവെച്ചേ.. എന്നു കേൾക്കുമ്പോൾ തന്നെ ക്യാമറാമാന്റെ നിർദ്ദേശത്തിന് ഒത്ത് പോസ് ചെയ്യുകയാണ് മുക്തയും ഭർത്താവ് റിങ്കുവും. റിങ്കുവിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട്

മുക്ത പങ്കുവെച്ച വീഡിയോയിലാണ് കിയാര എന്ന കണ്മണി നിറഞ്ഞു നിൽക്കുന്നത്. സോഷ്യൽ മീഡിയ ലോകത്ത് നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് മുക്തയുടെയും റിങ്കുവിന്റെയും മകൾ കണ്മണി. കഴിഞ്ഞ ദിവസം നന്ദനത്തിലെ ബാലാമണിയായി കണ്മണി എത്തിയത് ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. താരത്തിനെക്കാൾ പലപ്പോഴും പ്രശംസകൾ നേടിയെടുക്കുന്നത് താര പുത്രി തന്നെയാണ്. കുട്ടിത്താരത്തിന്റെ

ആദ്യ കവർ സോങ്ങുമായി കണ്മണിയുടെ പുതിയ യൂട്യൂബ് ചാനൽ പുറത്തിറങ്ങിയത് ഈ കഴിഞ്ഞ കേരളപ്പിറവി ദിനത്തിലായിരുന്നു. ആദ്യ വീഡിയോയ്ക്ക് തന്നെ വളരെ വലിയ സ്വീകാര്യതയാണ് മലയാളികൾക്ക് ഇടയിൽ നിന്നും ലഭിച്ചത്. സുഗതകുമാരി ടീച്ചറുടെ ‘ഒരു തൈ നടാം’ എന്ന കവിതയാണ് കൺമണി ചൊല്ലിയത്. റിമിക്കൊച്ചമ്മയുടെ യൂട്യൂബിലൂടെയാണ് കണ്മണി ആദ്യം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നത്.

Rate this post

Comments are closed.