ഇസക്കുട്ടനെ എനിക്ക് മിസ് ചെയ്താലും അവന് തന്നെ മിസ് ചെയ്യുകയില്ല: രഹസ്യം പരസ്യമാക്കി ചാക്കോച്ചനും ഇസയും.!! [വീഡിയോ] | Kunchacko Boban Son Video Goes Viral

കുഞ്ഞുങ്ങൾ അടുത്ത് ഇല്ലാത്തപ്പോൾ അവരെ മിസ്സ് ചെയ്യുന്നതിൻറെ വിഷമം മാതാപിതാക്കൾക്ക് മാത്രമേ ചിലപ്പോൾ മനസ്സിലാകൂ. ഇപ്പോഴിത അത്തരത്തിൽ ഒരു വിഷമത്തിലൂടെയാണ് നടൻ കുഞ്ചാക്കോ ബോബൻ കടന്നുപോകുന്നത്. സോഷ്യൽ മീഡിയയിൽ താരം തന്റെ മകൻറെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് മിസ്സ് ചെയ്യുന്നു എന്ന് കുറിച്ചത്.താൻ മകനെ മിസ് ചെയ്താലും അവൻ തന്നെ

മിസ് ചെയ്യുകയില്ലെന്നാണ് ചാക്കോച്ചന്‌‍ തുറന്നു പറയുന്നത്, അതിൻറെ കാരണവും താരം തന്നെ വ്യക്തമാക്കുന്നുണ്ട്. അപ്പന് മകനെ കാണാൻ പറ്റിയില്ലെങ്കിലും മകന് അപ്പനെ സ്ക്രീനിൽ കാണാൻ പറ്റുമെന്നാണ് കുഞ്ചാക്കോ ബോബൻ ഉറപ്പിച്ചു പറയുന്നത്. മകൻറെ ഒരു രസകരമായ വീഡി യോയും പങ്കുവെച്ചിട്ടുണ്ട്. നിമിഷ സജയൻ ,ജോജുജോർജ് ,കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ

കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നായാട്ട് എന്ന ചിത്രമാണ് മകൻ ഇസഹാക്ക് കണ്ടുകൊണ്ടി രിക്കുന്നത്. ചിത്രത്തിലെ പ്രവീൺ എന്ന കഥാപാത്രത്തെയായിരുന്നു കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചത് .ജൂനിയർ എന്നാണ് ചാക്കോച്ചൻ മകന്റെ വിഡിയോയ്ക്കൊപ്പം കുറിച്ചത്. ചിത്രത്തിന് നിരവധി രസകരമായ കമൻറുകൾ ആണ് വന്നിരിക്കുന്നത്. കുഞ്ചാക്കോ ബോബനെ

പോലെതന്നെ മകൻ ഇസഹാക്കിനും നിരവധി ആരാധകരുണ്ട്. പതിനാലു വർഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബന്റെ ജീവിതത്തിലേക്ക് മകൻ കടന്ന് വന്നത്. കുഞ്ചാക്കോ ബോബൻ സിനിമയിൽ സജീവമായി നില്ക്കുന്ന കാലത്താണ് പ്രിയയെ വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. മകൻ പിറന്നതും അതിനുശേഷമുള്ള

വാർത്തകളും ഒക്കെ സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ച ഒന്നായിരുന്നു. മകൻറെ ഓരോ ചെറിയ സന്തോഷങ്ങളും കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. പുതിയ വീഡിയോയ്ക്ക് നിരവധി പേരാണ് കമൻറുകളുമായി വന്നത്. അപ്പനും മകനും എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കണം എന്നും ആരാധകർ കമൻറുകൾ ഇലൂടെ അറിയിക്കുന്നുണ്ട്. കുഞ്ചാക്കോബോബന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം ഭീമന്റെവഴിയാണ്.

Comments are closed.