ചീത്തയായ പയർ ഒരുപിടി മതി മുറ്റം നിറയെ പൂക്കൾ നിറയാൻ 😳 പൂച്ചെടികൾക്കും പച്ചക്കറികൾക്കും അടിപൊളി വളമാക്കാം.!! 😳👌

നമ്മുടെ വീട്ടിലെ പൂച്ചെടികൾ ആയാലും പച്ചക്കറികൾ ആയാലും ഇവയ്ക്കെല്ലാം നല്ല വളം വേണം. അതിന് നമ്മുടെ വീട്ടിൽ നമ്മൾ പാഴാക്കിക്കളയുന്ന നിരവധി വസ്തുക്കൾ കൊണ്ട് നല്ല വളം ഉണ്ടാക്കിയെടുക്കാൻ സാധിക്കും. കഞ്ഞിവെള്ളവും വീട്ടിൽ കേടായി ഇരിക്കുന്ന ചെറുപയറോ അതുപോലെയുള്ള എന്തെങ്കിലും ധാന്യങ്ങളും ഉപയോഗിച്ച് നമുക്ക് നല്ല വളം ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ചെടികളുടെ വളർച്ചയെ ഏറെ സഹായിക്കുന്ന

സീറോ ബഡ്ജറ്റിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു വളം ആണിത്. ചെറുപയർ, വൻപയർ, കടല എന്നിവയൊക്കെ ഉപയോഗിച്ചാണ് സാധാരണയായി വളം ഉണ്ടാക്കാൻ കഴിയുന്നത്. ഇനി മുതൽ ഇത്തരം സാധനങ്ങൾ കേടായി ഇരുന്നാൽ അത് എടുത്തു കളയാതെ വളമാക്കി നമുക്ക് ഉപയോഗിക്കാം. ഇനി വളം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. വളം ഉണ്ടാക്കാൻ എപ്പോഴും ഏറ്റവും നല്ലത് പൊളിച്ച് കഞ്ഞിവെള്ളം ആണ്.

നമ്മുടെ വീട്ടിൽ എത്ര മാത്രം കഞ്ഞി വെള്ളം ഉണ്ടോ അത് മുഴുവൻ എടുക്കുക. അതിലേക്ക് ചെറുപയർ, വൻപയർ, അല്ലെങ്കിൽ കടല പൊടിച്ചത് ചേർക്കുക. ഇതിനൊന്നും പ്രത്യേകമായ അളവുകൾ ഇല്ല നമ്മുടെ കയ്യിൽ ഉള്ളത് എടുക്കുക എന്നതാണ്. കഞ്ഞി വെള്ളം ഇല്ല എന്നുണ്ടെങ്കിൽ അരി കഴുകിയ വെള്ളം, ഉഴുന്നു കഴുകിയ വെള്ളമൊക്കെ ഇതിന് ഉപയോഗിക്കാം. ഇനി ഇതിലേക്ക് വേസ്റ്റ് ആയ തേയിലയുടെ ചണ്ടി ഉണ്ടെങ്കിൽ

അത് കൂടി ചേർക്കുക. ഇനി എല്ലാം ചേർത്ത് നന്നായി ഇളക്കുക. ഇനി നമുക്ക് പൂക്കളാണ് കൂടുതലായി വേണ്ടതെങ്കിൽ ഇതിലേക്ക് ഒരുപിടി എല്ലുപൊടി കൂടി ചേർക്കുക. നന്നായി ഇളക്കിയ ശേഷം അനക്കാതെ നാല് മുതൽ ആറു ദിവസം വരെ വയ്ക്കുക. ശേഷം രണ്ട് ഇരട്ടി വെള്ളം ചേർത്ത് നമുക്ക് ഇത് ഉപയോഗിക്കാം. വളം ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക. Video credit: Deepu Ponnappan

Comments are closed.