
മുളക് കുലകുത്തി പിടിക്കാനും വെള്ളീച്ചയെ തുരത്താനും കഞ്ഞിവെള്ളം കൊണ്ടുള്ള കിടിലൻ വിദ്യകൾ.!! | Chilli Farming Tips
Chilli Farming Tips Malayalam : ഒരു വീട്ടമ്മയ്ക്ക് വീട്ടിലേക്ക് അത്യാവശ്യം വേണ്ടപ്പെട്ട ഒരു പച്ചക്കറികളിൽ ഒന്നാണ് പച്ചമുളക്. അതു കൊണ്ടുതന്നെ പച്ചക്കറികളൊക്കെ നടുന്ന കൂട്ടത്തിൽ പച്ചമുളകും നട്ടുപിടിപ്പിക്കുന്നത് അത്യാവശ്യമാണ്. എന്നാൽ പച്ചമുളക് നടന്നവർ നേരിടുന്ന ഒരു പ്രശ്നമാണ് കുരുടിപ്പ് മുരടിച്ചു പോവുക മഞ്ഞളിപ്പ് തുടങ്ങിയവ. എന്നാൽ കുറച്ച് ടിപ്സുകൾ പ്രയോഗിച്ചാൽ ഇവ ഒഴിവാക്കാൻ ആവുന്നതാണ്.
വിത്തുകൾ പാകി അതിനുശേഷം അതിൽനിന്നും മുളച്ചുവരുന്ന ആരോഗ്യമുള്ള തൈകളെ വേണം നമ്മൾ പറിച്ചു നടുവാൻ. ഏകദേശം ഒരു അഞ്ചില ആറില പരുവ മാകുമ്പോൾ ആയിരിക്കണം മുളകിനെ പറിച്ചു നടേണ്ടത്. വിത്തുകൾ പാകുവാൻ ആയി ഗ്രോബാഗിൽ മണ്ണ് നിറച്ചതിനു ശേഷം അതിലേക്ക് വിത്തുകൾ വിതറി മണ്ണിട്ട് മൂടി വയ്ക്കുക. ഉറുമ്പ് ശല്യം നേരിടുന്ന ആളുകൾ ഇവയൊന്നു ഉയർത്തി വയ്ക്കാനായി ശ്രദ്ധിക്കുക.
അടുത്തതായി കുറച്ച് സ്യൂഡോമോണസ് കലക്കി ഇതിലേക്ക് ഒഴിച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്. ഏകദേശം ഒരു നാലു ദിവസം കഴിയുമ്പോഴേക്കും ഇവ നല്ലതുപോലെ വളർന്നു വരുന്നതായി കാണാം. കുമ്മായം ഇട്ട് 10 ദിവസം മാറ്റിവെച്ച മണ്ണിൽ ചാണക പ്പൊടി വിതറി ട്രീറ്റ് ചെയ്ത മണ്ണിലേക്ക് ആയിരിക്കണം ഇവ പറിച്ചു നടേണ്ടത്. പറിച്ചു നട്ടതിനു ശേഷം സ്യൂഡോമോണസ് കലക്കിയ വെള്ളം ഒഴിച്ചു കൊടുക്കുക. 10
ദിവസം കൂടുമ്പോൾ ഇവ ഇങ്ങനെ തളിച്ചു കൊടുക്കുന്നതിലൂടെ വലിയ കുഴപ്പമില്ലാതെ ആരോഗ്യത്തോടു കൂടി വളർന്നു വരുന്നതായി കാണാം. അടുത്തതായി കുറച്ച് കഞ്ഞി വെള്ളത്തിൽ അകത്ത് നാരങ്ങാത്തോട് വെളുത്തുള്ളി പച്ചമഞ്ഞൾ ചതച്ചിട്ട് രണ്ട് സ്പൂൺ തൈര് കൂടി ചേർത്തിളക്കി രണ്ടുമൂന്നു ദിവസം മാറ്റിവെച്ച് പുളിപ്പിച്ചതിനു ശേഷം ഇലകളിലും തണ്ടുകളിലും ഒക്കെ സ്പ്രേ ചെയ്തു കൊടുക്കുക. Chilli Farming Tips.. Video Credits : Mini’s LifeStyle