മുളക് ചെടിയിൽ പൂവും കായും തിങ്ങി നിറയാൻ ഇങ്ങനെ ചെയ്താൽ മതി.. ഇനി പച്ചമുളക് പൊട്ടിച്ചു മടുക്കും.!! | Chilli planting at home

കൃഷിയെ ഇഷ്ടപ്പെടുന്നവർക്ക് പലർക്കും എപ്പോഴും സംശയം തോന്നുകയും ചെയ്താൽ ശരിയാകുന്നില്ല എന്ന് പറയുകയും ചെയ്യുന്ന ഒരു ഇനമാണ് മുളക്. മുരടിപ്പ് തുടങ്ങിയ പല കാരണങ്ങൾകൊണ്ടും മുളക് ചെടി പെട്ടെന്ന് നശിച്ചു പോവുകയും വേണ്ടത്ര കായ ലഭിക്കാതെ വരികയും ചെയ്യാറുണ്ട്. പലപ്പോഴും മുളക് നടുന്ന രീതി ശരിയല്ലെങ്കിലും

അതിൻറെ കായ്ഫലം കുറയുന്നതിന് കാരണമായേക്കാം. ഇന്ന് മുളക് എങ്ങനെ നടാം എന്നും അതിൻറെ വിത്ത് ശേഖരിക്കുന്നത് എങ്ങിനെ എന്ന് നോക്കാം. അതിനായി ആദ്യം തന്നെ വേണ്ടത് മുളക് നടാൻ ഉദ്ദേശിക്കുന്ന സ്ഥലം ഒരുക്കുക എന്നതാണ്. മുളക് നടാൻ എടുക്കുന്ന പാത്രത്തിൽ നല്ല പൊടിമണ്ണ് നിറയ്ക്കുക. അതിനു ശേഷം അതിനു മുകളിലായി നന്നായി പൊടിച്ച

അടുക്കള കമ്പോസ്റ്റോ, ചാണകപ്പൊടിയോ ചേർത്തു കൊടുക്കാം. ഇതിലേക്ക് ചകിരി ചോറ്, ഒരു പിടി വേപ്പിൻ പിണ്ണാക്ക്, അല്പം മണൽ കുറച്ച് സ്യൂഡോമോണസ്ഡ് എന്നിവ ചേർത്ത് അത് നേരത്തെ എടുത്ത കമ്പോസ്റ്റും മണലുമായി നന്നായി മിക്സ് ചെയ്ത് എടുക്കുക. മുൻപ് വിത്തെടുത്ത് മുളപ്പിച്ചു വെച്ച തൈകളിൽ നിന്ന് നന്നായി വളർന്ന തൈകൾ തിരഞ്ഞെടുക്കുക.

ഇങ്ങനെ തിരഞ്ഞെടുത്ത മൂന്നോ നാലോ തൈകൾ അത് നട്ടിരിക്കുന്ന മണ്ണോടു കൂടി തയ്യാറാക്കിവെച്ചിരിക്കുന്ന മണൽ മിക്സിലേക്ക് ഇറക്കി വയ്ക്കാവുന്നതാണ്. മണ്ണ് ചേർത്ത് വെള്ളം ഒഴിച്ചു കൊടുക്കാം. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി കൊടുത്തിട്ടുണ്ട്. Chilli planting at home. Video credit : MALANAD WIBES