മുരടിപ്പ് മുതൽ വെള്ളീച്ച വരെ ഒറ്റ സ്‌പ്രേയിൽ തന്നെ ഇല്ലാതാക്കാം.. പൂവും കായും തിങ്ങി നിറയാൻ.!! | chilli plant care

സീറോ കോസ്റ്റിൽ എങ്ങനെയാണ് ഫങ്കിസൈടുകൾ വീടുകളിൽ നിർമ്മിച്ച് എടുക്കാം എന്നും വെള്ളിച്ച കളെ അകറ്റാനും ചെടികളുടെ മുരടിപ്പ് മാറാനും തഴച്ചുവളരാനും പറ്റുന്ന ഫങ്ങിസൈയ്ഡുകൾ എങ്ങനെ നിർമ്മിച്ച എടുക്കാം എന്നതിനെക്കുറിച്ചും നോക്കാം. തൈകൾ മുതൽ കീടനിയന്ത്രണം എങ്ങനെ ചെയ്തു കൊടുക്കണം എന്നും

പറിച്ചുനട്ട് അതിനുശേഷം എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും നന്നായിട്ട് പൂ കൊഴിച്ചിൽ നിൽക്കാൻ എന്തൊക്കെ ചെയ്യണമെന്നും വെള്ളീച്ച ശല്യം എങ്ങനെ ഒഴിവാക്കണമെന്നും ഒക്കെ വിശദമായിട്ട് മനസ്സിലാക്കാം. വിവിധ തരത്തിലുള്ള പച്ചമുളകുക്കൾക്ക് നൂറ് ശതമാനവും റിസൾട്ട് കിട്ടിയിട്ടുള്ള ഒരു ഫങ്കിസൈഡ് ആണിത്. എല്ലാവർക്കും അറിയാവുന്ന

ഒരു മരുന്നാണ് പുകയിലക്കഷായം. എത്ര വലിയ സിറ്റിയിൽ ആണെങ്കിലും തയ്യാറാക്കി എടുക്കാവുന്ന ഒരു മരുന്നാണ് പുകയിലക്കഷായം. ഒരു ലിറ്റർ കഞ്ഞി വെള്ളത്തിൽ അര മണിക്കൂറോളം ഒരുപിടി പുകയില ഇട്ടുവയ്ക്കുക. അതിനു ശേഷം നല്ലപോലെ പിഴിഞ്ഞ് എടുക്കുമ്പോൾ ഈ പുകയില കഞ്ഞിവെള്ളവും ആയി ചേർന്ന് കിട്ടുന്നതാണ്. അല്ലെങ്കിൽ ഇവ മിക്സിയിലിട്ട് അടിച്ച്

വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ശേഷം അര ലിറ്റർ വെള്ളത്തിലേക്ക് കഞ്ഞിവെള്ളവും ഈ പുകയിലയും ചേർത്ത ലായനി അരിച്ചെടുക്കുക. പുകയില ഇല്ലാത്തവർ ആണെങ്കിൽ വെളുത്തുള്ളി 20 അല്ലി വീതം ഉപയോഗിക്കാവുന്നതാണ്. പുകയില കഷായത്തെ പറ്റി കൂടുതൽ അറിയാം.. വീഡിയോ കാണൂ. Video credit : MALANAD WIBES