കുള്ളൻ തെങ്ങ് മുരടിച്ചു നിൽക്കാതെ പെട്ടെന്ന് വളരാനും കായ്ക്കാനും ഉള്ള സൂത്രപ്പണി.. നിറയെ തേങ്ങ ഉണ്ടാവാൻ.!! | Coconut Tree Farming Tips

ഇന്ന് നമ്മൾ കൃഷിക്ക് അനുയോജ്യമായ വിത്തുകൾ പലതും നഴ്സറികളിൽ നിന്നും കൃഷിവകുപ്പിൽ നിന്നുമാണ് വാങ്ങി എടുക്കുന്നത്. എന്നാൽ പുറത്തുനിന്ന് പലപ്പോഴും വാങ്ങുന്ന തൈകൾ വേണ്ട രീതിയിൽ കായ്ഫലം തരണമെന്നില്ല. മാത്രമല്ല തൈ നട്ടശേഷം വളരെ കുറച്ച് സമയം കൊണ്ട് തന്നെ അത് നശിച്ചു പോകുന്നതിന് പല സാഹചര്യങ്ങളും കാരണമാകാറുണ്ട്.

ഈ ഘട്ടത്തിൽ തൈ തിരഞ്ഞെടുക്കുന്നത് മുതൽ തന്നെ ഇന്ന് ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തെങ്ങിൻ തൈ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ചുവടിന് വണ്ണമുള്ള തൈ വേണം എപ്പോഴും തിരഞ്ഞെ ടുക്കുവാൻ. ഇന്ന് ചെറിയ കുള്ളൻ തെങ്ങുകളിൽ പോലും നിരവധി കായ്ഫലം ലഭിക്കുന്ന രീതിയിലുള്ള വിത്തുകൾ വിപണിയിൽ സുലഭം ആയി ലഭിക്കാറുണ്ട്. ഈ സാഹചര്യത്തിൽ കുള്ളൻ തെങ്ങിൽ എങ്ങനെ

ധാരാളം കായ്ഫലം ഉണ്ടാക്കാം എന്നാണ് പറയാൻ പോകുന്നത്. വണ്ണമുള്ള വിത്ത് നോക്കി തിരഞ്ഞെടുത്ത ശേഷം അത് വീട്ടിലെത്തി വലിയ ഒരു ചാക്കിലോ പാത്രത്തിലോ നിറയെ മണ്ണ് നിറച്ച് ടെറസിലോ അല്ലെങ്കിൽ ധാരാളം സൂര്യപ്രകാശം കിട്ടുന്ന ഒരു പ്രദേശത്ത് വെക്കേണ്ടതാണ്. തൈ കൊണ്ടുവന്നശേഷം ഒന്ന് ഒന്നരവർഷത്തോളം ഇങ്ങനെ നട്ട് വളപ്രയോഗം നടത്തിയ ശേഷം അത് മണ്ണിലേക്ക് മാറ്റിവെച്ച് കൂടുതൽ

പരിചരണം നൽകുന്നത് കായ്ഫലം ഇരട്ടിച്ചു വരുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. വിത്ത് വെച്ച ശേഷമാണ് മുളപ്പിച്ച് എടുക്കുന്നത് എങ്കിൽ, അത് കുത്തനെ വെച്ച് മുളപ്പിച്ച് എടുക്കാതെ ചരിച്ച് വെച്ച് മുളപ്പിക്കുന്നത് അതിൻറെ വളർച്ച വളരെ പെട്ടെന്ന് തന്നെ ഇരട്ടിക്കുന്നതിന് സഹായിക്കും. Coconut Tree Farming Tips.. Video Credits : Fayhas Kitchen and Vlogs