
ചെടികൾ കുലകുത്തി പൂക്കുവാൻ ഇതു കൂടി ചേർക്കൂ! ഭ്രാന്ത് പിടിച്ച പോലെ പൂക്കൾ നിറയാൻ.!! | Cocunut water fertilizer for plants
Cocunut water fertilizer for plants malayalam : പൂ ചെടികളിലും പച്ചക്കറികളിലും ഒരുപോലെ ഉപയോഗപ്പെടുത്താൻ പറ്റിയ ഒരു കിടിലൻ ജൈവവളത്തെ കുറിച്ച് നോക്കാം. തേങ്ങാ വെള്ളം ഉപയോഗിച്ച് ചെടികൾക്കും പച്ചക്കറികൾക്കും ഒക്കെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താവുന്ന നല്ലൊരു വളം നിർമ്മിക്കുന്നത് എങ്ങിനെ എന്ന് നോക്കാം.
നാമെല്ലാവരും തേങ്ങ പൊട്ടിച്ചു അതിനുശേഷം വെള്ളം കളറാണല്ലോ പതിവ്. എന്നാൽ വെള്ളം കളയാതെ പുളിപ്പിച്ച് ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. രണ്ടുദിവസം മാറ്റിവെച്ച് പുളിപ്പിച്ച തേങ്ങാ വെള്ളത്തിലേക്ക് മൂന്ന് സ്പൂൺ ചാരവും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ചാരം നല്ല രീതിയിൽ ചെടികൾ പൂക്കാൻ സഹായിക്കുന്ന ഒന്നാണ്.
മാത്രമല്ല നല്ലൊരു ഫങ്കിസൈഡ് കൂടിയാണ് തേങ്ങാവെള്ളം. ചാരവും തേങ്ങാ വെള്ളവും മിക്സ് ചെയ്ത ഒരു പാത്രത്തിലേക്ക് മാറ്റി അതിനുശേഷം ഒരു ലിറ്റർ പച്ച വെള്ളത്തിൽ നേർപ്പിച്ച ശേഷം മാത്രമായിരിക്കണം ചെടികൾക്ക് പ്രയോഗിച്ചു കൊടുക്കാൻ. എല്ലാവിധ പൂച്ചെടികൾക്കും ഈ വളം പ്രയോഗിക്കാവുന്നതാണ്. ചെടികൾ നല്ല രീതിയിൽ പൂ ഇടുന്നതിന്
ഈ വളം സഹായിക്കുന്നു. കൂടാതെ തേങ്ങാവെള്ളം പുളിപ്പിച്ച് എടുക്കുന്നതിനാൽ നേർപ്പിച്ചതിനു ശേഷം മാത്രമായിരിക്കണം ചെടികളിലേക്ക് പ്രയോഗിക്കാൻ. കൂടാതെ ചാരം എടുക്കുമ്പോൾ വിറക് കത്തിച്ച ശേഷം കിട്ടുന്ന ചാരം എടുക്കുന്നതാണ് നമുക്ക് ഏറ്റവും നല്ലത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം. Video credit : URBAN ROOTS