
ഒരു സ്പൂൺ കാപ്പിപൊടി മതി പൂക്കൾ കുല കുലയായി ഉണ്ടാകാൻ.. കുലകുത്തി പൂക്കാൻ ഈ ഒരു വളം മതി.!! | Coffee Bio Fertilizer
നമ്മുടെ വീട്ടിൽ ചെടികൾ ധാരാളമുണ്ടെങ്കിലും പൂക്കൾ നന്നായി പിടിക്കുന്നില്ല എന്നാണ് പലരുടെയും ഇപ്പോഴത്തെയും പരാതി. എന്നാൽ ഇതിന് പറ്റുന്ന ചെറിയ ചില വിദ്യകൾ ചെയ്താൽ മാത്രം മതി. അതിനായി നമ്മൾ മാർക്കറ്റിൽ നിന്നും വിലകൂടിയ വളങ്ങൾ ഒന്നും വാങ്ങി ചെടിയുടെ ചുവട്ടിൽ ഇടേണ്ട കാര്യമില്ല എന്നതാണ് സത്യം.
മറിച്ച് നമ്മുടെ വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ചെടി നിറയെ പൂക്കൾ വരാനായി ചില പൊടിക്കൈകൾ മാത്രം ചെയ്യാം. ഇതിന് ആദ്യമായി നമ്മുടെ വീട്ടിലുള്ള കഞ്ഞിവെള്ളം ആണ് ചെടികൾക്ക് ഏറ്റവും മികച്ച വളമെന്ന് അത് മനസ്സിലാക്കുക. വീട്ടിൽ മിച്ചം വരുന്ന കഞ്ഞിവെള്ളം ഏകദേശം മൂന്ന് ദിവസത്തിനു ശേഷം നിങ്ങൾക്ക് മികച്ച വളമായി ഉപയോഗിക്കാം.
കഞ്ഞി വെള്ളത്തോടൊപ്പം നമുക്ക് ആവശ്യമുള്ള മറ്റൊരു കാര്യമാണ് ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടി. കാപ്പി പൊടിയിൽ ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ അളവ് കൂടുതലായതുകൊണ്ട് തന്നെ ഇത് ചെടിയുടെ വളർച്ചയ്ക്ക് സഹായിക്കും. ഒപ്പം നിറയെ പൂവുണ്ടാകുന്നതിനും പ്രയോജനപ്പെടും. അരലിറ്റർ കഞ്ഞി വെള്ളത്തിന് ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടി എന്നതാണ് അളവ്.
അതിനായി ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടി എടുത്ത്, കഞ്ഞി വെള്ളവും ചേർത്ത് നന്നായി കുഴച്ച് മിശ്രിതമാക്കി വെക്കുക. ഇതും ഒരു മൂന്നുദിവസം വെച്ച ശേഷം നമുക്ക് ചെടിയുടെ ചുവട്ടിലേക്ക് ഒഴിച്ചു കൊടുക്കാം. ബാക്കി കാര്യങ്ങൾ എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ കാണിന്നുണ്ട്. Video credit : Rema’s Terrace Garden