ഇങ്ങനെ ചെയ്താൽ മാത്രം മതി! ചട്ടി നിറയെ കണ്ണാടി ചെടി തിങ്ങി നിറയും; കാടുപിടിച്ച പോലെ കണ്ണാടി ചെടി തഴച്ചു വളരാൻ!! | Coleus Plant Care

Coleus Plant Care

Coleus Plant Care : ഇങ്ങനെ ചെയ്താൽ മാത്രം മതി! ചട്ടി നിറയെ കണ്ണാടി ചെടി തിങ്ങി നിറയും. കണ്ണാടി ചെടിയിൽ ഈ ഒരു സൂത്രം ചെയ്താൽ മതി! കാടുപിടിച്ച പോലെ കണ്ണാടി ചെടി ചട്ടിയിൽ തിങ്ങി നിറഞ്ഞു വളരും; കണ്ണാടി ചെടി ബുഷി ആയിട്ട് വളർത്താൻ കിടിലൻ സൂത്രം! പൂ ചെടികൾ പോലെതന്നെ ഇലച്ചെടികളും പൂന്തോട്ട പരിപാലനത്തിൽ മുഖ്യമായ പങ്ക് വഹിക്കുന്ന ഒന്ന് തന്നെയാണ്.

പൂന്തോട്ടം മനോഹരമാക്കുന്ന നിരവധി പൂച്ചെടികളും ഇലച്ചെടികളും ഇന്ന് നമുക്ക് സുലഭമായി കാണാൻ സാധിക്കുന്നു. അക്കൂട്ടത്തിൽ എടുത്തു പറയേണ്ട ഒരു ചെടിയാണ് കണ്ണാടി ചെടി. നിരവധി തരത്തിലുള്ള കണ്ണാടി ചെടികൾ ഇന്ന് സുലഭമായി കാണാൻ സാധിക്കും. എന്നാൽ പലപ്പോഴും കണ്ണാടി ചെടികൾ കോലു പോലെ വളർന്നു മുകളിലേക്ക് പോകുന്ന ഒരു രീതിയാണ് കാണാൻ സാധിക്കുന്നത്. എങ്ങനെ കണ്ണാടി ചെടി

കുറ്റിയായി നിർത്താം എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് കണ്ണാടി ചെടി വളർന്നു വരുമ്പോൾ തന്നെ അതിൻറെ ഏറ്റവും പ്രധാനമായ തണ്ടിൽ താഴെ നിന്നും രണ്ട് പുതിയ കിളിർപ്പുകൾ വരുന്ന ഭാഗം ഒഴികെ മുകളിലോട്ടുള്ള ഭാഗം മുറിച്ചു മാറ്റുകയാണ്. താഴെ കാണുന്ന വീഡിയോയിൽ പറഞ്ഞിരിക്കുന്നതു പോലെ ചെടിയുടെ കമ്പ് ഇങ്ങനെ മുറിച്ചു മാറ്റുമ്പോൾ താഴെതട്ടിലുള്ള

ചെറിയ മുകുളങ്ങൾ കിളിർത്ത് വരുന്നതിനും അത് വളരെ പെട്ടെന്ന് വളർന്ന് വലുതാകുന്നതിനും സഹായിക്കും. ഇങ്ങനെ മൂന്നോ നാലോ പ്രാവശ്യം കമ്പ് മുറിച്ച് മാറ്റി ചെറിയ മുകുളങ്ങൾക്ക് വളരാൻ അവസരം ഒരുക്കുമ്പോൾ കണ്ണാടി ചെടി കുറ്റിച്ച് വളരുന്നതായി കാണാൻ സാധിക്കും. ബാക്കി വിവരങ്ങളും കണ്ണാടി ചെടി നടുന്നതിന് ആവശ്യമായ പോട്ടിംഗ് മിക്സ് തയ്യാറാക്കുന്നതും അറിയുന്നതിനായി വീഡിയോ കാണാം. Video credit : Novel Garden