കോളേജ് പിള്ളേർ കൂകി വിളിച്ചു.. അവസാനം അനശ്വര രാജൻ ചെയ്‌തത്‌ കണ്ടോ! കോളേജിനെ ഇളക്കിമറിച്ചു സൂപ്പർ ശരണ്യ ടീം.!! [വീഡിയോ] | Super Sharanya Movie Team At College

തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡി രചനയും സംവിധാ നവും ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂപ്പർ ശരണ്യ. ഇപ്പോഴിതാ ചിത്രത്തിൻറെ റിലീ സ്നോടനുബന്ധിച്ച് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അനശ്വരരാജൻ അർജുൻ അശോകൻ നസ്ലിൻ, മമിത തുടങ്ങിയ താരങ്ങൾ എല്ലാവരും ചിറ്റൂർ ഗവൺമെൻറ് കോളേജിൽ എത്തിയി രിക്കുന്ന പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രം തീയേറ്ററിൽ

പോയി കാണാനും എല്ലാവർക്കും ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കുമെന്നും അനശ്വര വേദിയിലൂടെ വിദ്യാർ ത്ഥികളോട് പറയുന്നുണ്ട്. അനശ്വര വേദിയിലെത്തിയപ്പോൾ കയ്യടിക ളോടെയാണ് വിദ്യാർത്ഥികൾ സ്വീകരിക്കുന്നതും . അതേപോലെ നസ്ലിനും ആരാധകരെ വേദിയിലൂടെ കയ്യിൽ എടുത്തിരുന്നു. ചിത്രം ജനുവരി ഏഴിനാണ് തീയറ്ററുകളിലെത്തുന്നത്. ഷെബിൻ ബക്കർ പ്രൊഡക്ഷൻ സിന്റെയും സ്റ്റക്ക് കൗസ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എ.ഡി.യും

ചേർന്നാണ് സൂപ്പർ ശരണ്യ നിർമിച്ചിരിക്കുന്നത്. അർജുൻ അശോകനും അനശ്വരാ രാജനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനശ്വരയും അർജുൻ അശോകനും കൂടാതെ വിനീത് വിശ്വം, നസ്ലൻ, മമിത ബൈജു, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, ജ്യോതി വിജയ കുമാർ, പാർവതി അയ്യപ്പദാസ്,കീർത്തന ശ്രീകുമാർ, അനഘ ബിജു, ജിമ്മി ഡാനി, വരുൺ ധാരാ, വിനീത് വാസുദേവൻ, ശ്രീകാന്ത് വെട്ടിയാർ, സ്നേഹ ബാബു, ദേവിക

ഗോപാൽ നായർ, റോസ്ന ജോഷി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവർ താരങ്ങളാണ് ചിത്രത്തിൽ അണിനി രക്കുന്നത്. ചിത്രത്തിലെ ഗാനം ഇതിനോടകം സോഷ്യൽ മീഡിയ യിൽ ശ്രദ്ധേയ മായിരുന്നു. മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ജസ്റ്റിൻ വർഗ്ഗീസാണ് ‘സൂപ്പർ ശരണ്യ’യുടെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. കിടിലൻ ഡാൻസുമായി അഹല്യ കോളേ ജിനെയും ഇളക്കിമറിച്ചിരിക്കുകയാണ് സൂപ്പർ ശരണ്യ ടീം. അഹല്യ കോളേജിലെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. അതേപോലെ സജിത് പുരുഷൻ ഛായാഗ്രഹണവും നിർവഹിച്ചി രിക്കുന്നു.

Comments are closed.