ഈ ഒരു കമ്പോസ്റ്റ് വളം മതി ചെടികൾ നിറയെ പൂക്കാനും കുലകുത്തി കായ്ക്കാനും.. ഉണ്ടാക്കുന്ന വിധം.!! | compost making

ചെടികൾ നടുന്നവർ കമ്പോസ്റ്റും ചാണകത്തിൽ മിക്സ് ചെയ്ത് മണ്ണിൽ ചെടികൾ നടുന്നത് വളരെ നല്ലതാണ്. അതിനുവേണ്ടി കമ്പോസ്റ്റ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. കമ്പോസ്റ്റ് ചേർക്കുന്നതിൽ ഊടെ മണ്ണിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാം. ഗുണമേന്മ വർധിക്കുന്നതോടൊപ്പം മണ്ണിൽ നട്ടുവളർത്തുന്ന ചെടികളും നല്ലതുപോലെ വളർന്നു വരുന്നു.

വീടുകളിൽ നാം ഉപേക്ഷിക്കാനുള്ള പഴയ ബക്കറ്റുകൾ ഉണ്ടെങ്കിൽ വളരെ നല്ലൊരു കമ്പോസ്റ്റ് തയ്യാറാക്കാവുന്നതാണ്. വായു സഞ്ചാരം നല്ലപോലെ ആവശ്യമുള്ളതിനാൽ എടുക്കുന്ന ബക്കറ്റുകളിൽ തുളകൾ ഇട്ടു കൊടുക്കേണ്ടത് അത്യാവശ്യമാണ്. ബക്കറ്റിന് ചുറ്റും ഹോളുകൾ ഉണ്ടാക്കുന്നത് പോലെ തന്നെ ബക്കറ്റ് അടിയിൽ നിശ്ചിത അകലത്തിൽ ഹോളുകൾ ഉണ്ടാക്കണം.

മണ്ണിന്റെ മണമുള്ള കറുത്ത കളറിൽ വേസ്റ്റ് മാറുമ്പോഴാണ് കമ്പോസ്റ്റ് ആയി മാറി എന്ന് നമുക്ക് മനസ്സിലാകുന്നത്. ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് പച്ചക്കറി വേസ്റ്റ് പഴത്തിലെ തൊണ്ടുകൾ മുട്ടത്തോട് പത്ര പേപ്പർ എന്നിവയാണ്. മുട്ടത്തോട് ഇട്ടു കൊടുക്കുമ്പോൾ ചെറുതായി കഴുകിയതിനുശേഷം നല്ലതുപോലെ പൊടിച്ചിട്ട് വേണം ഇട്ടുകൊടുക്കാൻ.

ചായയും കാപ്പിയും ഉണ്ടാക്കി കഴിഞ്ഞ് അരിച്ചു കളയുന്ന വേസ്റ്റ് ഇലകൾ എന്നിവയും നമുക്ക് ഇതിനകത്ത് ചേർക്കാവുന്നതാണ്. കമ്പോസ്റ്റ് കളിൽ നിന്നും പ്രധാനമായും ലഭിക്കുന്നത് കാർബണും നൈട്രജനും ആണ്. കമ്പോസ്റ്റ് ഉണ്ടാക്കുന്ന രീതിയെക്കുറിച്ചും ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണുക. Video Credits : My Plants