അടുക്കള മാലിന്യം ഇങ്ങനെ ചെയ്തു നോക്കു.. അപ്പോൾ കാണാം മാജിക്ക്!! തഴച്ചു വളരാനും കുലകുത്തി കായ്ക്കാനും.!! | Cooking Waste for Plants

സിറ്റികളിലും ഫ്ലാറ്റുകളിലും താമസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ദുർഘടം പിടിച്ച ഒന്ന് തന്നെയാണ് വീടുകളിലെ മാലിന്യം നീക്കം ചെയ്യുക എന്നത്. പലപ്പോഴും ദുർഗന്ധം വമിക്കുന്ന മാലിന്യം ഇല്ലാതാക്കുക എന്നത് വലിയ ഒരു പ്രയാസമേറിയ ഘടകം തന്നെയാണ്. പലപ്പോഴും അതിന് സാധിക്കാതെ വരുമ്പോഴാണ് റോഡുകളിലും മറ്റും മാലിന്യം വലിച്ചെറിയുന്നതിന് പലരും ശ്രമിക്കുന്നത്. എന്നാൽ ഇന്ന് നിയമങ്ങൾ കർശനമായതോടുകൂടി പൊതു ഇടങ്ങളിൽ

മാലിന്യം നിക്ഷേപിക്കുന്നത് ആരുടെയെങ്കിലും ശ്രദ്ധയിൽ പെട്ട് കഴിഞ്ഞാൽ കഠിന ശിക്ഷയും പിഴയും തന്നെ നൽകേണ്ടി വരും. ഇങ്ങനെയുള്ളപ്പോൾ വീടുകളിൽ ഉണ്ടാകുന്ന മാലിന്യം അവിടെത്തന്നെ ഇരുന്നു ചീഞ്ഞ് അളിയുകയാണ് സാധാരണ ചെയ്യുന്നത്. എന്നാൽ ചെറിയ തുക മുടക്കി വലിയ ഒരു നേട്ടം സമ്പാദിക്കാം എന്ന് ഇന്ന് മനസ്സിലാക്കാം. വീടുകളിൽ ഉണ്ടാകുന്ന മാലിന്യം എങ്ങനെ നമ്മൾ നട്ടുവളർത്തുന്ന ചെറിയ ചെടികൾക്കും

പച്ചക്കറികൾക്കും ഉപയോഗിക്കാമെന്നും അത് പണമുണ്ടാക്കുന്നതിന് എങ്ങനെ സഹായിക്കും എന്നും ആണ് ഇന്ന് നോക്കുന്നത്. തിരക്കേറിയ ജീവിതത്തിൽ കഴിയുന്നവർക്ക് പലപ്പോഴും കൃഷി ചെയ്യുവാനും ചെടികൾ നട്ടു വളർത്താൻ സാധിക്കാതെ വരും. അങ്ങനെയുള്ളവർക്ക് ഇനി പറയുന്ന രീതിയിൽ വളം നിർമ്മിച്ച് വിപണിയിൽ കച്ചവടം ചെയ്യാവുന്നതാണ്. തികഞ്ഞ ജൈവ മൂല്യമുള്ള വളം ആയതുകൊണ്ട് തന്നെ ഏതു ചെടിക്കും

ഉപയോഗിക്കാം എന്നുള്ളതും ഇതിൻറെ പ്രത്യേകത തന്നെയാണ്. അതിനായി ആദ്യം വേണ്ടത് വീട്ടിലെ വേസ്റ്റ് ഇടുന്നതിന് ആവശ്യമായ ഒരു ബിൻ ആണ്. സാധാരണ ബക്കറ്റിലെ മറ്റോ നമ്മൾ വേസ്റ്റ് ഇടുകയാണെങ്കിൽ അത് പുഴു അരിക്കുവാനും ദുർഗന്ധം വമിക്കുന്നതിനും കാരണമാകാറുണ്ട്. Video Credits : Mini’s kitchen & kunji krishi😁😁😉😊

Rate this post