
കാലിനി ഉരച്ചു കഷ്ടപ്പെടണ്ട.. ഉപ്പൂറ്റി വിണ്ടു കീറൽ ഒറ്റ ദിവസം കൊണ്ട് മാറ്റാം; കാലിലെ വലിയ പ്രശ്നം സെക്കന്റ് കൊണ്ട് മാറ്റാം.!! | Cracked heels home remedy
ഈയൊരു സമയത്ത് ഒരുപാട് പേർക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കാലിലെ ഉപ്പൂറ്റിയും കാൽപാദങ്ങളും വിണ്ടു പൊട്ടുക, ചുണ്ടുകൾ വിണ്ടുപൊട്ടുക അതുപോലെ തന്നെ ശരീരത്തിൽ മൊരി പോലെ വരിക എന്നുള്ളത്. ഈ അവസ്ഥയിൽ കാല് നീര് വന്ന് നിലത്തു കുത്താൻ പറ്റാത്ത സാഹചര്യം ഉള്ളവരും ഉണ്ടാകും. എന്നാൽ ഇതിനുള്ള ഒരു പ്രതിവിധിയെ കുറിച്ച് നോക്കാം. ഇതിനായി വേണ്ടത് വീടുകളിൽ തന്നെ വെച്ചുപിടിപ്പിക്കുന്ന കറ്റാർവാഴ ആണ്.
കറ്റാർവാഴയുടെ ഗുണങ്ങൾ പറയാതെ തന്നെ എല്ലാവർക്കും അറിയാമല്ലോ. കറ്റാർവാഴ എടുത്തതിനു ശേഷം കട്ട് ചെയ്ത് അതിലെ കറ ചരിച്ചു വെച്ച് കളഞ്ഞിട്ട് ചെറുതായി കട്ട് ചെയ്തു മിക്സിയുടെ ജാർ ഇട്ടു കൊടുക്കുക. കറ്റാർ വാഴയിൽ വെള്ളത്തിന്റെ അംശമുള്ളതു കൊണ്ടുതന്നെ മറ്റ് വെള്ളം ഒന്നും ചേർക്കാതെ നല്ലപോലെ അരച്ചെടുക്കുക. എന്നിട്ട് ഇതൊരു ബൗളിലേക്ക് മാറ്റി കറ്റാർവാഴ എത്രയുണ്ടോ അത്രയും അതിന്റെ ഇരട്ടി
Cracked heels home remedy
അളവിൽ വെളിച്ചെണ്ണ കൂടി ചേർത്ത് ഒരു മിക്സ് ചെയ്ത് ഇളക്കി യോജിപ്പിക്കുക. ശേഷം സ്റ്റൗവിൽ വച്ച് മീഡിയം ഫ്ലെയിമിൽ ഇളക്കി യോജിപ്പിച്ചു കൊണ്ടിരിക്കുക. ഈ സമയത്ത് പച്ച മഞ്ഞൾ അരച്ചത് അല്ലെങ്കിൽ മഞ്ഞൾ പൊടി അല്ലെങ്കിൽ കസ്തൂരി മഞ്ഞൾ കുറച്ചു ചേർക്കാവുന്നതാണ്. നല്ലപോലെ മുരിഞ്ഞ മണം വരുമ്പോൾ ഗ്യാസ് ഓഫ് ചെയ്ത് മാറ്റിവയ്ക്കുക. തണുത്തതിനു ശേഷം ഇവ അരിച്ചെടുത്ത്
കാലിൽ പുരട്ടുക ആണ് ചെയ്യേണ്ടത്. പച്ച വെളിച്ചെണ്ണ കൊണ്ട് തയ്യാറാക്കാവുന്ന ഈ മരുന്ന് തേങ്ങാപ്പാലിലും തയ്യാറാക്കാവുന്നതാണ്. ഇരട്ടി റിസൾട്ട് ലഭിക്കുന്ന ഈ മരുന്നിനെ കുറിച്ച് വിശദമായി അറിയാൻ വീഡിയോ കാണൂ. Cracked heels home remedy. Video credit : PRS Kitchen