ഇനി വീട്ടിൽ മുളക് കൊണ്ട് നിറയും.. വീട്ടിൽ മുളക് കൃഷി ചെയ്യുന്നത് ഇങ്ങനെയാണ്.. | Cultivate Chilli at Home

ചെടികൾക്ക് വളം ചെയ്യുമ്പോൾ പഞ്ചസാരയുടെ അംശം ഉണ്ടാവാൻ പാടില്ല എന്നാണ് പൊതുവെ പറയാറ്. അത്‌ കൊണ്ടാണല്ലോ ചായയിട്ട പൊടി ചെടികൾക്ക് ഇടുമ്പോൾ കഴുകിയിട്ട് ഇടണം എന്ന് പറയുന്നത്. എന്നാൽ പഞ്ചസാര ഉപയോഗിച്ചും ചെടികൾ നല്ലത് പോലെ വളർത്താം എന്നാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നത്.

പ്രധാനമായും മുളക് കൃഷിയെ പറ്റിയാണ് പറയുന്നത് എങ്കിലും മറ്റു പച്ചക്കറി കൃഷിക്കും ഇത് ഫലപ്രദമാണ്. പൂക്കൾ കൊഴിയാതെ ഇരിക്കാനും നല്ല വലിയ കായ്കൾ ലഭിക്കാനും ഇത് സഹായിക്കും.മുളക് പൂക്കാറാവുന്ന സമയത്ത് ചെയ്യുന്നതാണ് പഞ്ചസാര കൊണ്ടുള്ള ഈ പ്രയോഗം. ഒരു സ്പൂൺ പഞ്ചസാര എടുത്തിട്ട് ഒരു വലിയ ഗ്ലാസ്സിലേക്ക് ഇടണം.ഇതിലേക്ക് ചെറിയ ചൂട് വെള്ളമോ പാലോ ഒഴിക്കാം. പാൽ നൽകിയാൽ ചെടികൾക്ക് ആവശ്യമായ കാൽസ്യം ലഭിക്കും.

അതിലൂടെ പൂക്കൾ പൊഴിയുന്നതും മറ്റും തടയാൻ സാധിക്കും. അത്‌ പോലെ തന്നെ മണ്ണിലൂടെ ഉള്ള ഫംഗൽ ഇൻഫെക്ഷനും മാറ്റാൻ സാധിക്കും. പഞ്ചസാരയും പാലും നല്ലത് പോലെ യോജിപ്പിച്ചതിന് ശേഷം അര സ്പൂൺ യീസ്റ്റ് കൂടി ചേർത്ത് നല്ലത് പോലെ യോജിപ്പിച്ചിട്ട് മാറ്റി വയ്ക്കണം. കുറഞ്ഞത് അഞ്ചു മണിക്കൂർ എങ്കിലും ഇത് മാറ്റി വയ്ക്കാം.

അതിന് ശേഷം ഇത് നല്ലത് പോലെ ഇളക്കിയിട്ട് മൂന്ന് ഗ്ലാസ്സ് വെള്ളത്തിലേക്ക് ചേർക്കണം. നല്ലത് പോലെ നേർപ്പിച്ച ഈ വളം ചെടികളുടെ ചുവട്ടിൽ കുറേശ്ശേ ഒഴിക്കണം. ഇങ്ങനെ ഒഴിച്ചതിന് ശേഷം മണ്ണ് നല്ലത് പോലെ ഇളക്കണം. രണ്ടാഴ്ച കൂടുമ്പോൾ ഇങ്ങനെ ചെയ്യുന്നത് ചെടികൾക്ക് വളരെ നല്ലതാണ്.ചെടികളിൽ മുളകും തക്കാളിയും പയറും വഴുതനങ്ങയും എല്ലാം കുല കുലയായി ഉണ്ടാവും.Video Credit : PRS Kitchen

Rate this post