ഇവ രണ്ടും മതി ചീര വീട്ടു മുറ്റത്ത് ഇനി നൂറുമേനി വിളവ് കൊയ്യാം; ഏറ്റവും ചെലവ് കുറഞ്ഞ കൃഷി.!! | Cultivation of spinach At Home

നമ്മുടെയൊക്കെ അടുക്കള തോട്ടങ്ങളിൽ വിരലിലെണ്ണാവുന്ന ദിവസങ്ങൾ കൊണ്ടുതന്നെ വിളവെടുപ്പ് നടത്തി എടുക്കാവുന്ന ഒരു കൃഷിയാണ് ചീര കൃഷി. പച്ച ചീര, ചുവന്ന ചീര തുടങ്ങിയ ഒരുപാട് ചീര വിത്തുകൾ ഇപ്പോൾ ലഭ്യമാണ്. ചീരയുടെ ചെറിയ വിത്തുകൾ പാകി അതിനുശേഷം മുളച്ചുവരുന്ന തൈകൾ കുറച്ചു പരുവമായി

കഴിയുമ്പോഴേക്കും പറിച്ചു നടുന്നതാണ് പതിവ്. ചീര കൃഷി ചെയ്യുവാനായി നല്ല രീതിയിലുള്ള ജലസേചനവും നല്ല രീതിയിലുള്ള വെയിലും അത്യാവശ്യമാണ്. ഈ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ മറ്റു വളങ്ങൾ ഒന്നും തന്നെ ഇല്ലാതെ നമുക്ക് ചീരകൃഷി നല്ലപോലെ കൊടുത്തു നടത്താവുന്നതാണ്. മണ്ണ് നല്ലപോലെ കൊത്തി കിളച്ചതിനു ശേഷം നേരിട്ട് പാകമായ

ചീരത്തൈകൾ പറിച്ചു നടുക മാത്രമാണ് ചെയ്യേണ്ടത്. അതിനുശേഷം രാവിലെയും വൈകുന്നേരവും രണ്ടുനേരം വീതം നനച്ച് കൊടുക്കേണ്ടത് അത്യാവശ്യമാണ്. ബാക്കിയുള്ള പച്ചക്കറികൾ നടുമ്പോൾ പ്രയോഗിക്കേണ്ടത് ആയിട്ടുള്ള വളപ്രയോഗങ്ങൾ ഒന്നും തന്നെ ചീരയ്ക്ക് കൊടുക്കേണ്ടത് ആയിട്ടില്ല എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.

ചീര കൃഷി ചെയ്യുന്നവർ പറയുന്ന പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് ഇലകളുടെ മുകളിലൂടെ മറ്റു പച്ചക്കറി കൃഷികൾ നടുമ്പോൾ വെള്ളം ഒഴിക്കുന്ന പോലെ ഒഴിക്കാൻ പാടില്ല. ഇലകളിൽ എന്തെങ്കിലും കീടബാധ ഉണ്ടെങ്കിൽ അത് മറ്റ് ഇലകളിലേക്ക് പകരും. കൂടുതൽ അറിയാൻ വീഡിയോ കാണൂ. Video credit : Life fun maker