പ്ലാവ് ഒന്നര വർഷം കൊണ്ട് ചുവട്ടിൽ നിന്ന് കായ്ക്കാൻ ഇങ്ങനെ ചെയ്യൂ.. പ്ലാവ് ഇനി വേരിലും കായ്ക്കും.!! | Cultivation Of Vietnam Early
Cultivation Of Vietnam Early in Malayalam : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു പ്ലാവെങ്കിലും ഉണ്ടായിരിക്കും. എന്നാൽ പ്ലാവ് ആവശ്യത്തിന് കായ്ക്കാത്തതായിരിക്കും ഒരു വലിയ പ്രശനം. എത്ര സ്ഥല പരിമിതി ഉള്ള ഇടങ്ങളിലും വളരെ എളുപ്പത്തിൽ വളർത്തി എടുക്കാവുന്ന ഒരു പ്ലാവിനമാണ് വിയറ്റ്നാം ഏർളി പ്ലാവ്. ഈയൊരു പ്ലാവിന്റെ എടുത്തു പറയേണ്ട സവിശേഷതകൾ ചക്കയുടെ വലിപ്പം കുറവാണ് എങ്കിലും ചുളകൾക്ക് നല്ല മധുരം ആയിരിക്കും.
അതു പോലെ മടലിന് മറ്റു ചക്കകളുമായി താരതമ്യം ചെയ്യുമ്പോൾ കനം കുറവായിരിക്കും. മതിലിനോട് ചേർന്നോ സ്ഥല കുറവ് ഉള്ള ഇടങ്ങളിലോ ഇവ വളർത്തി എടുക്കാം. മാത്രമല്ല ഒരു പാട് ഉയരത്തിൽ പോവുകയാണ് എങ്കിൽ ശാഖകൾ വെട്ടി കളയാനും സാധിക്കുന്നതാണ്. സാധാരണയായി വിയറ്റ്നാം ഏർളി പ്ലാവുകളിൽ താഴെ ഭാഗത്ത് കായ ഉണ്ടായി തുടങ്ങുമെങ്കിലും അവ പെട്ടന്ന് കൊഴിഞ്ഞു പോവുകയാണ് പതിവ്. സാധാരണയായി ആൺ പൂവാണ് ഇത്തരത്തിൽ കൊഴിഞ്ഞു പോകുന്നത്.

പെൺ പൂവ് ചെടിയിൽ തന്നെ നില നിൽക്കും. പ്ലാവിൽ ചക്ക നിറയെ കായ്ക്കാനായി ചെടി നടുമ്പോൾ തന്നെ ആഴത്തിൽ കുഴിയെടുത്ത് വേണം തൈ നടാൻ. അത് പോലെ നല്ല നേഴ്സറിയിൽ നിന്നുമുള്ള തൈ തന്നെ തിരഞ്ഞെടുത്ത് വാങ്ങാനായി ശ്രദ്ധിക്കണം. മണ്ണിൽ നിന്നും ചെടിക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കാനായി വേപ്പിൻ പിണ്ണാക്ക്, ഫോസ്ഫറസ്, NPK വളങ്ങൾ, എല്ലുപ്പൊടി എന്നിവയെല്ലാം ചേർത്ത് കൊടുക്കാവുന്നതാണ്.
വെള്ളം കെട്ടി നിൽക്കാത്ത രീതിയിൽ വേണം ചെടി നനയ്ക്കാൻ. കൂടാതെ കരിയില, ചകിരി എന്നിവ ഉപയോഗിച്ച് പൊതയിട്ട് നൽകാവുന്നതാണ്. ചെടിക്ക് ചുറ്റും വെള്ളം കെട്ടി നിൽക്കുകയാണെങ്കിൽ പെട്ടെന്ന് അളിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന ഇടം നോക്കി വേണം നടാൻ. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ ചെടിയുടെ ചുവട്ടിൽ നിന്നു തന്നെ കായകൾ ഉണ്ടാവുന്നതാണ്. Video credit : RESMI’S FARM TIPS