ഇച്ചിരി തൈരും വെളുത്തുള്ളിയും മാത്രം മതി! റോസ് പൂക്കൾ കൊണ്ട് തിങ്ങി നിറയും; റോസ് കുലയായി എന്നും പൂക്കാൻ.!! | Curd Fertilizer for Rose

Curd Fertilizer for Rose

Curd Fertilizer for Rose : ഇച്ചിരി തൈരും വെളുത്തുള്ളിയും മാത്രം മതി! ഇങ്ങനെ ചെയ്താൽ മതി റോസ് കുല കുലയായി പൂക്കും! ഇച്ചിരി കട്ട തൈര് ഉണ്ടെങ്കിൽ റോസ് പൂക്കൾ കൊണ്ട് തിങ്ങി നിറയും; റോസ് ചെടി കുലകുത്തി നിറഞ്ഞ് പൂക്കാൻ കിടിലൻ സൂത്രം! എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള ഒരു കാര്യമാണല്ലോ വീടുകളിൽ സ്വന്തമായി ഒരു റോസ് ഗാർഡൻ നിർമ്മിച്ച് എടുക്കുക എന്നുള്ളത്. നഴ്സറികളിൽ നിന്നും

ഒരുപാട് റോസുകൾ വാങ്ങി നട്ടുപിടിപ്പിക്കാൻ ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും എങ്കിലും പരാജയപ്പെട്ടു പോകാറാണ് പലപ്പോഴും പതിവ്. പൂക്കൾ വിരിയാത്തതും ഇല മഞ്ഞളിപ്പ്, ഇല കൊഴിഞ്ഞു പോവുക തുടങ്ങിയവയൊക്കെ നാം നേരിടുന്ന പ്രശ്നങ്ങളാണ്. മറ്റു ചെടികളെക്കാൾ കൂടുതൽ പരിചരണം ആവശ്യമുള്ളവയാണ് റോസാച്ചെടികൾ. കൃത്യമായ ഇടവേളകളിൽ റോസച്ചെടിക്കു ആവശ്യമായ

പോഷകങ്ങളും വളപ്രയോഗങ്ങളും നടത്തുകയാണ് എങ്കിൽ നല്ല ഗാർഡനുകൾ നമുക്ക് ഉണ്ടാക്കി എടുക്കാവുന്നതാണ്. നമ്മുടെ എല്ലാവരുടെയും അടുക്കളയിൽ നിന്നും ലഭ്യമാകുന്ന വസ്തുക്കൾ കൊണ്ട് തന്നെ നല്ലൊരു ഓർഗാനിക് മെഡിസിൻ നമുക്ക് റോസാ ചെടിയുടെ പരിപാലനത്തിനായി തയ്യാറാക്കി എടുക്കാവുന്നതാണ്. നല്ലതു പോലെ പുളിപ്പിച്ച കട്ടത്തൈര് ഒരു ഗ്ലാസ് എടുത്തതിനു ശേഷം ധാരാളം അല്ലികൾ ഉള്ള

ഒരു വെളുത്തുള്ളിയും കൂടി മിക്സിയിലിട്ട് നല്ലതു പോലെ അടിച്ചെടുക്കുക. അതിലേക്ക് രണ്ട് കപ്പ് വെള്ളവും കൂടി ഒഴിച്ച് നേർപ്പിച്ച് എടുത്ത് റോസ് ചെടികൾക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. വെളുത്തുള്ളി നല്ലൊരു കീടനാശിനി ആയിട്ട് നമുക്ക് ഉപയോഗിക്കാവുന്നതാണ്. റോസാ ചെടികളുടെ പരിപാലനത്തെ കുറിച്ച് വിശദമായി വിഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. നല്ല റിസൾട്ട് കിട്ടുന്നതാണ്. Video credit : Reemz