കറിവേപ്പിന്റെ മുരടിപ്പ് മാറി തഴച്ചു വളരാൻ ഒരു രഹസ്യം.. എത്ര നുള്ളിയാലും തീരാത്ത കറിവേപ്പിലയുടെ രഹസ്യം.!! | Curry leaves growing tips

എല്ലാവരുടെയും വീട്ടുമുറ്റത്ത് കറിവേപ്പ് എന്നത് ആവശ്യമാണ്. കാരണം എല്ലാ കറികളുടെയും അടിസ്ഥാനം കറിവേപ്പ് ആയതുകൊണ്ട് മാത്രമല്ല കറിവേപ്പില ധാരാളം ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. എന്നാൽ കറിവേപ്പ് വളർത്തി എടുക്കാനായി വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. നമ്മുടെ വീടുകളിൽ നട്ടുവളർത്തുന്ന

കറിവേപ്പ് കൾ എങ്ങനെ വളർത്തിയെടുക്കണം എന്നതിനെ കുറിച്ച് നോക്കാം. മുരടിപ്പ്, പുള്ളിക്കുത്ത് തുടങ്ങിയവ കറിവേപ്പ് നേരിടുന്ന പ്രശ്നങ്ങളാണ്. കറിവേപ്പിന് ചുവട്ടിലെ മണ്ണ് ഇളക്കി കൊടുത്ത് തടം പോലെ ആക്കിയെടുക്കുക. ശേഷം ഇതിന് ചുവട്ടിലായി കുറച്ച് ചാണകപ്പൊടി, ചാരം വിതറിയിട്ട് കൊടുക്കുക. കീടങ്ങളെ അകറ്റാൻ ചാരം ഒരുപാട് ഗുണം ചെയ്യുന്നവയാണ്.

കൂടാതെ ഒരുപിടി എല്ലുപൊടിയും അങ്ങനെ ചുവട്ടിലായി ഇട്ടുകൊടുക്കുക. ശേഷം കുറച്ച് വെള്ളം ഒഴിച്ച് നനച്ചു കൊടുത്തു മണ്ണുകൊണ്ട് മൂടി കൊടുക്കുക. വെള്ളം ധാരാളം ആവശ്യമുള്ള ചെടിയാണ് കറിവേപ്പ്. അതുകൊണ്ട് കറിവേപ്പ് രണ്ടുനേരവും നല്ലപോലെ നനച്ചു കൊടുക്കണം. ഇങ്ങനെ ചെയ്തു കൊടുക്കുകയാണ് എങ്കിൽ കറിവേപ്പ് നല്ലപോലെ തഴച്ചു വളരുകയും

നല്ലപോലെ ഇലകളിൽ പച്ചപ്പ് നിൽക്കുന്നതും കാണാം. കറിവേപ്പില നുള്ളി എടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇല ആയിട്ട് നുള്ളി എടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കറിവേപ്പില എടുക്കുന്ന സമയത്ത് ഒരു തണ്ട് ആയിട്ട് നുള്ളി എടുക്കാൻ ശ്രദ്ധിക്കുക. Curry leaves growing tips. Video credit : J4u Tips