
ഒരു നാരങ്ങ മതി കറിവേപ്പ് കാടു പോലെ വളർത്താം.. ഈ ടിപ്പുകൾ പ്രയോഗിച്ചാൽ ഭ്രാന്ത് പിടിച്ച പോലെ വളരും.!! | Curry leaves Krishi tips
Curry leaves Krishi tips malayalam : നമ്മുടെ എല്ലാവരുടെയും വീടുകളും തൊടികളിലും ഉറപ്പായിട്ടും ഒരു കറിവേപ്പില എങ്കിലും നാം നട്ടു പിടിപ്പിച്ചു ഉണ്ടായിരിക്കും. കറിവേപ്പിലയുടെ ധാരാളം ഗുണങ്ങളും ആണ് ഇതിന് കാരണം. നല്ല ഒരു പരിചരണം ആവശ്യമുള്ള ചെടി ആയതുകൊണ്ട് തന്നെ ആയിരിക്കണം നാം വച്ചുപിടിപ്പിക്കുന്ന കറിവേപ്പ് നമ്മൾ വിചാരിക്കുന്ന പോലെ വളർന്നു വരാറില്ല.
കറിവേപ്പില നല്ലതുപോലെ തഴച്ചു വളരാനുള്ള കുറച്ച് കിടിലൻ ടിപ്സ് കളെക്കുറിച്ച് പരിചയപ്പെടാം. ഈ രീതിയിൽ പരിചരിക്കുകയാണെങ്കിൽ കടകളിൽ നിന്നും വാങ്ങാതെ നല്ല കറിവേപ്പ് വീടുകളിൽ തന്നെ നട്ടുവളർത്തി എടുക്കാവുന്നതാണ്. കറിവേപ്പ് ഒരുപാട് വളരുന്ന ഒരു ചെടി ആയതിനാൽ തന്നെ അധികം വരാതെ കട്ട് ചെയ്തു നിർത്തുകയും നല്ല വളപ്രയോഗങ്ങൾ
നടത്തുകയും ചെയ്താൽ കറിവേപ്പ് നല്ലപോലെ വളർത്തി എടുക്കാവുന്നതാണ്. കട്ട് ചെയ്തതിനു ശേഷം വെള്ളം ഒഴിച്ച് കൊടുത്തെങ്കിൽ മാത്രമേ നല്ലതുപോലെ പൊട്ടി കിളിർത്തു വരികയുള്ളൂ. നമ്മൾ എത്രയൊക്കെ വളപ്രയോഗം നടത്തിയെങ്കിലും കറിവേപ്പിലയിൽ പേൻ പോലത്തെ പ്രാണികൾ കാണപ്പെടാറുണ്ട്. ഇവ ഇരിക്കുന്ന ശീഘരങ്ങൾ നുള്ളി കളഞ്ഞതിനുശേഷം
തണ്ടിലൂടെ കുറച്ചു കുമ്മായം തേച്ചു കൊടുക്കുകയാണെങ്കിൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. ഉറുമ്പിനെ ശല്യം വല്ലാതെ അലട്ടുന്നു ഉണ്ടെങ്കിൽ കുറച്ചു ഫോഴ്സിൽ വെള്ളമൊഴിച്ചു കൊടുക്കുകയാണെങ്കിൽ അവയെ നശിപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credits : Mini’s LifeStyle