കറിവേപ്പ് നിമിഷനേരം കൊണ്ട് വളരാൻ ഇതൊരു കപ്പ് മതി.. ഇങ്ങനെ ചെയ്താൽ ഇനി കറിവേപ്പ് കരുത്തോടെ വളരും.!! | Curry leaves organic fertilizer

നമ്മുടെ വീടുകളിൽ ഏറ്റവും ആവശ്യമുള്ള ഒരു ചെടിയാണ് കറിവേപ്പ്. എല്ലാ കറികളിലും കറിവേപ്പില ചേർക്കാറുണ്ട്. അതുകൊണ്ടു തന്നെ വീടുകളിൽ കറിവേപ്പില വെച്ചു പിടിപ്പിക്കുന്നവർ ധാരാളമാണ്. കുരു ഇട്ട് കിളിർക്കുന്ന കറിവേപ്പ് ആണ് ഏറ്റവും നല്ലത്. നാടൻ കറി വേപ്പിൻ കുരു ഉണക്കാതെ മണ്ണിൽ കുഴിച്ചിടുക

ആണെങ്കിൽ പെട്ടെന്ന് തന്നെ കിളിർക്കുന്നതായി കാണാം. കുരു മുളപ്പിച്ച് ഉണ്ടാക്കുന്ന കറിവേപ്പിലകൾക്ക് നല്ല മണം ആയിരിക്കും. കറിവേപ്പിലക്ക് പലതരം കീട ശല്യങ്ങൾ ഉണ്ടാകുന്നു. കറിവേപ്പിലയിൽ ഒരുപാട് വൈറ്റമിൻ അടങ്ങിയിട്ടുണ്ട്. നമ്മൾക്ക് ഉണ്ടാകുന്ന ചെറിയ രോഗങ്ങൾക്കുള്ള ഒരു പ്രതിവിധിയാണ് കറിവേപ്പ്. മൂന്നു മുട്ടയുടെ തോടു പൊടിച്ചെടുത്ത് മൂന്ന് നാരങ്ങയുടെ തൊലി

ചെറുതായി കട്ട് ചെയ്തതിനു ശേഷം മൂന്ന് ടീസ്പൂൺ പുളിപ്പിച്ച തൈരും എടുത്തു ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒരു ദിവസം വച്ചതിനുശേഷം ചെടിയിൽ സ്പ്രേ ചെയ്തു കൊടുക്കുകയും ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ചെയ്താൽ നിമിഷനേരം കൊണ്ട് കറിവേപ്പ് വളരുന്നതായി കാണാം. ഈയൊരു വളം ഉപയോഗിക്കുന്നതിലൂടെ ചെടിക്ക് നല്ല ബലമുള്ള തണ്ടുകളും ശിഖരങ്ങളും ഉണ്ടാക്കുന്നു.

മുട്ടത്തോടിൽ അടങ്ങിയിരിക്കുന്ന കാൽസ്യം ആണ് ഇതിന് പ്രധാന കാരണം. നാരങ്ങാ തൊണ്ടിലും തൈരിലും ധാരാളം മൂലകങ്ങളും ധാതുക്കളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു. കറിവേപ്പ് തഴച്ചു വളരാൻ ഈ മൂന്ന് കാര്യങ്ങൾ മാത്രം മതിയാകും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video credit : Rema’s Terrace Garden