ഇനി 3 ദിവസം മാത്രം മതി കറിവേപ്പില വേര് പിടിക്കാൻ.. കറിവേപ്പില ഇനി കാടു പോലെ വളർത്താം!!

അടുക്കളയിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് കറിവേപ്പില. മിക്ക കറികളിലും കറിവേപ്പില ഉണ്ടായിരിക്കും. കടകളിൽ നിന്നും കെമിക്കലുകൾ അടങ്ങിയ കറിവേപ്പില വാങ്ങുന്നതിലും നല്ലത് വീട്ടിൽ ഒരു തൈ നട്ടുപിടിപ്പിക്കുന്നതാണ്. ഫ്ലാറ്റുകളിലും വീടുകളിലും ചട്ടികളിലും ഗ്രോബാഗുകളിലും എല്ലാം വീട്ടമ്മമാര്‍

കറിവേപ്പില നട്ടുവളർത്തി തുടങ്ങി. എന്നാൽ കറിവേപ്പില നട്ടുവളർത്തുന്ന മിക്ക വീട്ടമ്മരുടെയും പരാതിയാണ് കറിവേപ്പില പെട്ടെന്ന് വേരുപിടിക്കുന്നില്ല, മുരടിച്ചു പോകുന്നു, കാടുപോലെ വളരുന്നില്ല.. എന്നിങ്ങനെയൊക്കെ. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് കറിവേപ്പില എങ്ങിനെ നട്ടുവളർത്തണം എന്നതിനെ കുറിച്ചാണ്. കറിവേപ്പില തൈകള്‍ നട്ടുവളര്‍ത്തുമ്പോൾ

നമ്മൾ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വളരെ എളുപ്പത്തിൽ കറിവേപ്പില തണ്ട് വേര് പിടിച്ചു വളരാൻ ആദ്യം ഒരു വേപ്പിലന്റെ തണ്ടിന്റെ രണ്ടു ഭാഗവും ചെരിച്ചു മുറിച്ചെടുക്കുക. എന്നിട്ട് ഈ തണ്ട് രണ്ടായി വീണ്ടും മുറിച്ചെടുക്കുക. അതിനുശേഷം ചെരിച്ചു മുറിച്ചെടുത്ത തണ്ടിന്റെ ഭാഗത്ത് ചെറുതായി പുറംതോലൊന്ന് ചുരണ്ടി കൊടുക്കുക. ഇനി ഈ ഭാഗമാണ്

നമ്മൾ മുക്കിവെച്ച് വേര് പിടിപ്പിക്കുന്നത്. രണ്ടു രീതിയിൽ നമുക്ക് കറിവേപ്പ് കിളിർത്ത് വേര് പിടിപ്പിച്ച് വളർത്തിയെടുക്കാവുന്നതാണ്. ബാക്കി വരുന്ന വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ രീതിയിൽ കറിവേപ്പ് നിങ്ങളുടെ വീടുകളിലും ഒന്ന് നട്ടുനോക്കൂ.. Video credit: Taste & Travel by Abin Omanakuttan