കറികൾക്ക് ഉപ്പ് കൂടിയാൽ ഈ പത്ത് സൂത്രങ്ങൾ മതി.. ഇനിമുതൽ ഈ സൂത്രങ്ങൾ പരീക്ഷിച്ചാൽ മാത്രം മതി.. എത്ര കൂടിയ ഉപ്പും ഇല്ലാതാക്കാം.. | How To Reduce Too Much Salt In Food

അടുക്കളയിൽ പാകം ചെയ്യുമ്പോൾ ഉപ്പു കൂടി പോകുന്നത് സാധാരണയാണ്. ഇത്തരത്തിൽ ഉപ്പ് കൂടി പോകുന്നതിന് എന്ത് ചെയ്യാൻ പറ്റും എന്നുള്ളത് സാധാരണ വീട്ടമ്മമാരുടെ സംശയമാണ്. കറിയിൽ ഉപ്പു കൂടിയാൽ കുറയ്ക്കാനുള്ള കുറച്ചു ടിപ്സുകൾ. സാമ്പാർ പരിപ്പ് കറി മോര് തുടങ്ങിയവ യൊക്കെ നമ്മൾ സ്ഥിരം ചോറിൽ ഒഴിച്ചാണ് കഴിക്കാറ്. ഇതിൽ ഉപ്പ് കൂടിയാൽ കഴിക്കുക എന്നത്

വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇത്തരത്തിൽ ഒഴിച്ച് കറിയിൽ ഉപ്പു കൂടുകയാണെങ്കിൽ അതിലേക്ക് ഒരു പച്ച ഉരുളക്കിഴങ്ങ് നന്നായി തൊലി പൊളിച്ച് കഴുകി വൃത്തിയാക്കിയ ശേഷം മുറിച്ച് കറിയിലേക്ക് ഇട്ട് നന്നായി തിളപ്പിച്ചെടുക്കുക. ഉരുളക്കിഴങ്ങ് കറിയിലെ അധികമുള്ള ഉപ്പിനെ വലിച്ചെടുക്കും. മാത്രമല്ല ഉരുളക്കിഴങ്ങ് പുഴുങ്ങിയാണ് കറിയിൽ ഇടുന്നത് എങ്കിൽ ഉപ്പു വലിച്ചെടു

ക്കുന്നതിന് ഒപ്പം തന്നെ കറി കൂടുതൽ കൊഴുപ്പുള്ളതാക്കി മാറ്റുകയും ചെയ്യും. പൊതുവേ എല്ലാവർ ക്കും ഇഷ്ടമുള്ള ആഹാര സാധനങ്ങളാണ് മീൻ പൊരിച്ചതും ചിക്കൻ പൊരിച്ചതും ഒക്കെ. ചിക്കനും മീനും ഒക്കെ പൊരിക്കാൻ ചേർക്കുന്ന മസാലയിൽ ഉപ്പു കൂടിപ്പോയാൽ എന്ത് ചെയ്യും. മീൻ അല്ലെങ്കിൽ ചിക്കൻ പൊരിക്കുന്ന സമയത്ത് അതിലേക്ക് ഒരു സ്പൂൺ നെയ്യും ചേർത്ത് പൊരിച്ചെടു

ക്കുകയാണെങ്കിൽ മീനിൽ പിടിച്ച ഉപ്പ് നെയ്യുമായി ചേർന്ന് ബാലൻസ് ആവുകയും മീനിന് ഉപ്പു കുറയുകയും ചെയ്യും. ഡ്രൈ ആയിട്ടുള്ള ഗ്രേവി ഉണ്ടാകുമ്പോൾ ( മുട്ട റോസ്റ്റ്, മഷ്റൂം റോസ്റ്റ്) ഉപ്പ് കൂടി പോവുകയാണെങ്കിൽ അതിലേക്ക് അല്പം ഫ്രഷ് ക്രീം ചേർത്തുകൊടുത്താൽ ഉപ്പ് ബാലൻസ് ആകുന്നതിനൊപ്പം കറിക്ക് ടെസ്റ്റും കൂടും.. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credits : Resmees Curry World

Comments are closed.