എത്ര ഉണങ്ങിയ ചെടിയും പൂത്തുലയാൻ ഡെൻഡോർബിയം പ്രൊപഗേഷൻ ചെയ്യേണ്ട രീതി.!! |Dendrobium Propagation

Dendrobium Propagation Malayalam : ഒരു ചെറിയ കഷ്ണം മഞ്ഞൾ, തേങ്ങയുടെ തൊണ്ട് എന്നിവയാണ്. വെളുത്തുള്ളിയും മഞ്ഞളും ചെറിയതായി അരിഞ്ഞെടുത്ത് കുറച്ച് വെള്ളത്തിൽ ഇട്ടു വയ്ക്കുക. ശേഷം ഒരു നാരങ്ങ ഞെക്കി ഉപയോഗിച്ച് അതിൽ നല്ലതുപോലെ പ്രസ് ചെയ്ത് നീര് എടുക്കുക. ഇത് ഒരു ഇളം മഞ്ഞ നിറത്തിലുള്ള വെള്ളമായാണ് കാണപ്പെടുന്നത്.

ശേഷം, ഏത് ചെടിയാണോ പ്രൊപ്പഗേഷൻ ചെയ്യാൻ ഉദ്ദേശിക്കുന്നത് അതിന്റെ തണ്ട് മുറിച്ചെടുക്കുക.ഒരു തുണി ഉപയോഗിച്ച് നേരത്തെ തയ്യാറാക്കിയ വെള്ളത്തിൽ മുക്കി തടിയുടെ ചുറ്റും നല്ലതുപോലെ പ്രസ് ചെയ്ത് കൊടുക്കുക. ശേഷം അത്യാവശ്യം വീതിയുള്ള തേങ്ങയുടെ തൊണ്ട് എടുത്ത് അതിന്റെ ചകിരി കുറച്ച് വലിച്ച് മാറ്റി അതിനിടയിലേക്ക് തയ്യാറാക്കി വച്ച തണ്ട് സെറ്റ് ചെയ്ത് കൊടുക്കുക.

ചകിരിയുടെ തൊണ്ടിൽ ആവശ്യത്തിന് വെള്ളം തട്ടുമ്പോൾ തന്നെ അത് ശരിയായ രീതിയിൽ ഉറച്ച് നിൽക്കും. തണ്ട് അല്പം മുകളിലേക്ക് നിൽക്കുന്ന രീതിയിലാണ് പൊതിഞ്ഞു കൊടുക്കേണ്ടത്.തണ്ട് ചകിരിയുടെ തൊണ്ടിൽ നല്ലതു പോലെ മുറുകി നിൽക്കാനായി ഒരു കനം കുറഞ്ഞ കയറോ,നാരോ ഉപയോഗിച്ച് കെട്ടിക്കൊടുക്കാവുന്നതാണ്.

അതിനു ശേഷം ഇത് വലിയ രീതിയിൽ വെയിൽ അടിക്കാത്ത എവിടെ വേണമെങ്കിലും തൂക്കിയിട്ട് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ചെടി പെട്ടെന്ന് തന്നെ വളരുകയും ആവശ്യത്തിന് പൂക്കൾ ഉണ്ടാവുകയും ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Jeza’s World

Rate this post