ദേവിയേടത്തിയെ കരയിപ്പിച്ച് തമ്പി.. ദേവിയുടെ കണ്ണുനിറഞ്ഞാൽ സാന്ത്വനം കുടുംബം വെറുതെയിരിക്കില്ല.. പ്രശ്നമുണ്ടാക്കാൻ തുനിഞ്ഞിറങ്ങി കണ്ണൻ.. കണ്ണാ മോനെ, നിനക്ക് പണി വരുന്നുണ്ടല്ലോ എന്ന് ആരാധകർ.. | Santhwanam

കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. വ്യത്യസ്തമായ അവതരണ ശൈലിയും മികവാർന്ന ആവിഷ്കാരവുമാണ് സാന്ത്വനത്തെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്നത്. പരമ്പരയിലെ പുതിയ കഥാസന്ദർഭങ്ങൾ പ്രേക്ഷകരെ ചെറുതായെങ്കിലും ഈറനണിയിക്കു ന്നതായാണ് പുതിയ പ്രോമോ വീഡിയോ കാണിക്കുന്നത്. ഗർഭിണിയായ അപർണയെ ആശുപത്രി യിൽ കൊണ്ടുപോകാൻ അമരാവതിയിൽ നിന്നും തമ്പിയും ഭാര്യയും

സാന്ത്വനത്തിലേക്കെത്തുകയാണ്. അപർണക്കൊപ്പം ആശുപത്രിയിലേക്ക് പോകാനൊരു ങ്ങുന്ന ദേവിയെ തമ്പി വിലക്കുന്നത് പ്രൊമോ യിൽ കാണാം. ഈ രംഗത്തിൽ ദേവി യുടെ കണ്ണുകൾ നിറയുന്നതാണ് പ്രേക്ഷകർക്ക് കാണാൻ കഴിയുന്നത്. ഇതോടെ സാന്ത്വന ത്തിന്റെ പ്രേക്ഷകർ അസ്വസ്ഥരാ യിരിക്കുകയാണ്. സാന്ത്വനം വീട്ടി ലേക്ക് തമ്പി വരുമ്പോൾ ശിവൻ അവിടെ ഉണ്ടാകരുതെ ന്നാണ് തമ്പി മുന്നേ ഏർപ്പെടു ത്തിയിട്ടുള്ള വിലക്ക്‌. എന്നാൽ ഇത്തവണ

തമ്പി വീട്ടിലേക്ക് വരുമ്പോൾ ശിവൻ സാന്ത്വന ത്തിൽ ഉണ്ടാവണമെന്ന് വാശിപിടി ക്കുകയാണ് അഞ്ജലി. ഹരിയുടെ പുതിയ ബൈക്ക് എടുത്തോടിക്കാൻ ശ്രമിക്കുന്ന കണ്ണനെയും പ്രോമോ വിഡിയോയിൽ കാണിക്കുന്നുണ്ട്. ‘കണ്ണാ മോനെ നിനക്കിതിന്റെ വല്ല ആവശ്യവു മുണ്ടോ.. പണി പുറകെ വരുന്നുണ്ടല്ലോ എന്നാണ് ആരാധകർ പറയുന്നത്. ദേവി യുടെ കണ്ണുനിറ ഞ്ഞാൽ സാന്ത്വനം വീടിന്റെ ഐശ്വര്യം കെടും. അങ്ങനെയാണ് സാന്ത്വനത്തിന്റെ അവസ്ഥ.

ദേവിയെ ഏറെ ഇഷ്ടമുള്ളവരാണ് സാന്ത്വനത്തിന്റെ ആരാധകരും. നടി ചിപ്പി രഞ്ജിത്താണ് ദേവി എന്ന കഥാപാത്രമായി എത്തുന്നത്. ഇതിനുമുന്നെയും ഒരുപിടി മികച്ച കഥാപാത്ര ങ്ങളായി ചിപ്പി ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും എത്തിയിട്ടുണ്ട്. ദേവി എന്ന ഏട്ടത്തി യമ്മയായി ചിപ്പിയെ അല്ലാതെ മാറ്റരേയും സങ്കല്പ്പിക്കാൻ സാധിക്കില്ല എന്നാണ് ആരാധകർ പറയുന്നത്. അനുജന്മാർക്ക് വേണ്ടി ജീവിതം ഒഴിഞ്ഞുവെക്കുന്ന സാന്ത്വനം വീട്ടിലെ ബാലനും ബാലന്റെ

സ്നേഹമയിയായ സഹധർ മ്മിണി ദേവിയും ആദ്യമേ തന്നെ പ്രേക്ഷകരുടെ മനം കവർന്നിരുന്നു. ശിവാജ്ഞലി പ്രണയമാണ് സീരിയലിന്റെ മറ്റൊരു ഹൈലൈറ്റ്. പിണങ്ങിയും ഇണങ്ങിയുമുള്ള ശിവന്റെയും അഞ്ജലി യുടെയും ജീവിതം പ്രേക്ഷകർ കൗതുകത്തോടെയാണ് നോക്കിക്കാ ണാറുള്ളത്. ഓരോ എപ്പിസോ ഡുകൾ കഴിയുമ്പോഴും ശിവനും അഞ്ജലിക്കും ഇടയിലുള്ള മഞ്ഞുരുകുന്നതായാണ് പ്രേക്ഷകർക്ക് കാണാനാകുന്നത്.

Comments are closed.