ഗുജറാത്തി കാല്‍ത്തള കെട്ടിയ മലയാളി പെണ്ണാണ് നീ.. 😍 നിറഞ്ഞ ചിരിയുമായി കാവ്യ; ദിലീപ് – കാവ്യ ദമ്പതികളുടെ എൻട്രി ആഘോഷമാക്കി ആരാധകർ.!! 😍🔥 [വീഡിയോ]

മലയാളികളുടെ എക്കാലത്തെയും പ്രിയ താരജോഡികളാണ് ദിലീപും കാവ്യാമാധവനും. നസീര്‍ – ഷീല താരജോഡികള്‍ കഴിഞ്ഞാല്‍ മലയാള സിനിമയില്‍ ഏറ്റവും അധികം സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ച താര ജോഡികളാണ് ദിലീപും കാവ്യ മാധവനും. ദിലീപ് ഇപ്പോഴും അഭിനയ രംഗത്ത് സജീവ സാന്നിധ്യം ആണെങ്കിലും കാവ്യ അത്ര സജീവ സാന്നിധ്യം അല്ല. സോഷ്യൽ മീഡിയയിലും സജീവമല്ലാത്ത താര ദമ്പതികളുടെ

വിശേഷങ്ങളൊക്കെ ആരാധകർ അറിയുന്നത് മകൾ മീനാക്ഷിലൂടെയും സെലിബ്രിറ്റി വാർത്തകളിലൂടെയും ആരാധക പേജിലൂടെയും ഒക്കെയാണ്. അതുകൊണ്ടു തന്നെ താരദമ്പതികളുടെ വാർത്തകളറിയാൻ ആരാധകർക്ക് പ്രത്യേക ആകാംഷയാണ് എന്നതാണ് സത്യം. കാവ്യ മാധവന്‍ സിനിമ ഇന്റസ്ട്രിയില്‍ നിന്നും വിട്ട് കുടുംബ ജീവിതത്തിൽ മാത്രമായി നില്‍ക്കുകയാണെങ്കിലും താരത്തെ സംബന്ധിയ്ക്കുന്ന

എന്ത് വിവരവും തേടിപ്പിടിച്ച് കണ്ടെത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതില്‍ മുന്നിലാണ് ആരാധകര്‍. കാവ്യയുടെ വിശേഷം അറിയാന്‍ ഇപ്പോഴും അത്രയധികം ആരാധകര്‍ കാത്തിരിയ്ക്കുന്നു എന്നതാണ് സത്യം. നടിയും നർത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹത്തിന്റെ ഒരു വീഡിയോ പുതിയ ബാക്ക്ഗ്രൗണ്ട് മ്യൂസിക് നല്‍കി ഒരുക്കിയ വീഡിയോ ദിലീപ് ഫാന്‍സ് വേള്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം പേജിൽ

ആണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാവ്യ തന്നെ അഭിനയിച്ച പുലിവാല്‍ കല്യാണം എന്ന ചിത്രത്തിലെ, ‘ഗുജറാത്തി കാല്‍ത്തള കെട്ടിയ മലയാളി പെണ്ണാണ് നീ’ എന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ വിവാഹ സൽക്കാരത്തിന് എത്തുന്ന കാവ്യയുടേയും ദിലീപിൻ്റെയും വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ക്യൂട്ട് ചിരിയുമായി എത്തിയ കാവ്യ ഉത്തരയെ കെട്ടിപ്പിടിച്ച് ആശംസിക്കുന്നതും വീഡിയോയില്‍ കാണാം.

Rate this post

Comments are closed.