ജന്മം നല്‍കിയത് ഇരട്ടക്കുട്ടികള്‍ക്ക്! പക്ഷെ പിന്നീട് നടന്നത്.. കണ്ണുനനയിച്ച് നടി ഡിംപിൾ റോസിന്റെ പുതിയ വീഡിയോ 😢😍 [വീഡിയോ]

ടെലിവിഷൻ സീരിയലുകളിലൂടെയാണ് മലയാളികൾക്ക് നടി ഡിംപിൾ റോസിനെ പരിചയം. നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായ ഡിംപിൾ സീരിയൽ ആസ്വാദകരുടെ പ്രിയപ്പെട്ട താരമാണ്. ബാലതാരമായാണ് ഡിംപിൾ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് സീരിയലുകളിൽ സജീവമാണെങ്കിലും വിവാഹത്തോടെ താരം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. പിന്നീട് സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിയ താരം തന്റെ വിശേഷങ്ങളുമായി ആരാധകർക്ക് മുന്നിലെത്തുന്നത് പതിവായിരുന്നു. താൻ അമ്മയാകാൻ പോകുന്ന സന്തോഷവും ഡിംപിൾ പങ്കുവെച്ചത് യൂട്യൂബ് ചാനലിലൂടെയായിരുന്നു.

എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ഡിംപിൾ യൂട്യൂബ് ചാനലിൽ ഒട്ടും സജീവമല്ലായിരുന്നു. ഇപ്പോഴിതാ എല്ലാ സംശയങ്ങൾക്കും മറുപടിയായി ഡിംപിൾ വീണ്ടും എത്തിയിരിക്കുകയാണ്. പ്രഗ്നൻസി കാലഘട്ടത്തിൽ താൻ കടന്നു പോയ അവസ്ഥക്കളെക്കുറിച്ചുള്ള തുറന്നു പറച്ചിലുമായി ആണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്. കഴിഞ്ഞ ക്രിസ്മസ് കാലത്താണ് ഞാൻ പ്രെഗ്നൻറ് ആണ് എന്ന സന്തോഷവാർത്ത ഞങ്ങൾ അറിയുന്നത്. പ്രഗ്നൻസി കൺഫോം ചെയ്യാൻ പോയപ്പോൾ ഡോക്ടർ ആദ്യ മൂന്നുമാസം നല്ല രീതിയിലുള്ള വിശ്രമം ആവശ്യമാണ് എന്ന് പറഞ്ഞു.

അങ്ങനെ മൂന്നു മാസത്തെ വിശ്രമത്തിനുശേഷം കുഞ്ഞിൻറെ ഹൃദയമിടിപ്പ് കേൾക്കാനുള്ള കൊതിയോടെ ഞങ്ങൾ മൂന്നാം മാസത്തെ സ്കാനിങ് ആയി പോയി. അവിടെ ചെന്നപ്പോഴാണ് ഇരട്ടിമധുരം പോലെ ആ സന്തോഷവാർത്ത ഞങ്ങൾ അറിയുന്നത് ഒന്നല്ല രണ്ട് കണ്മണികൾ ആണ് എന്റെ വയറ്റിൽ വളരുന്നത്. ഇരട്ടക്കുട്ടികളാണ് നല്ല ശ്രദ്ധ വേണമെന്നും സ്റ്റിച്ച് ഇടണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. അങ്ങനെ സ്റ്റിച്ചിട്ട് വീട്ടിലെത്തി. പിന്നെ ആകാംക്ഷയുടെ നാളുകളായിരുന്നു. രണ്ടുപേർക്കായുള്ള കാത്തിരിപ്പ്. മാസങ്ങൾ കടന്നു പോകുന്ന ഒരു ചെറിയ ഭയവും എനിക്കുണ്ടായി തുടങ്ങിയിരുന്നു.

അങ്ങനെ അഞ്ചാം മാസത്തിൽ എത്തി. ഏതാണ്ട് അഞ്ച് മാസം ഒക്കെ ആയപ്പോഴേക്കും എനിക്ക് ചെറിയൊരു ബ്ലീഡിങ് ഉണ്ടായി. ബ്ലീഡിങ് തുടർച്ചയായി രണ്ട് തവണ ഉണ്ടായതോടെ ഞാനും ആൻസണും ഹോസ്പിറ്റലിലേക്ക് പോയി. ആൻസൺ കാറിലിരുന്ന് ഞാൻ തന്നെ ഡോക്ടറെ കാണാനായി മുകളിലേക്ക് കയറി. ഡോക്ടർ പരിശോധിച്ച ശേഷം എന്നോട് പറഞ്ഞു സ്റ്റിച്ച് പൊട്ടി ഏത് നിമിഷം വേണമെങ്കിലും ഡെലിവറി സംഭവിക്കാം. കൂടെ ആരാണ് വന്നിരിക്കുന്നത് എന്ന് അന്വേഷിച്ചപ്പോൾ ഞാൻ പറഞ്ഞു ആൻസൺ താഴെ വണ്ടിയിലാണ്. ശരി വിവരം ഞങ്ങൾ അറിയിച്ചു കൊള്ളാം എന്ന് പറഞ്ഞു എന്നെ ലേബർ റൂമിലേക്ക് മാറ്റി.

പിന്നീട് എന്താണ് സംഭവിക്കുന്നത് എന്ന് എനിക്കൊരു പിടിയും ഇല്ലായിരുന്നു. ഒരു കുഞ്ഞ് പുറത്തേക്ക് വന്നു തുടങ്ങിയിരിക്കുന്നു. ഒന്നുകിൽ ഇപ്പോൾ ഡെലിവറി നടത്തണം അല്ലെങ്കിൽ മെംബ്രയിൻ അകത്തേക്ക് തള്ളി വീണ്ടും സ്റ്റിച്ച് ഇടണം. ഓപ്പറേഷൻ തിയേറ്ററിൽ കയറ്റി എനിക്ക് അനസ്തേഷ്യ തന്നു. പിന്നെ ബോധം വന്നപ്പോൾ മനസ്സിലായി സ്റ്റിച്ചിട്ടു. പിന്നീട് പ്രസവം വരെയുള്ള ദിവസങ്ങൾ ഞാൻ കിടന്ന കിടപ്പിലായിരുന്നു. ബാത്ത്റൂമിൽ പോകാൻ പോലും എഴുന്നേൽക്കാൻ പാടില്ല. ജൂൺ 12ന് എനിക്ക് ലേബർ പെയിൻ വന്നു തുടങ്ങി. ലേബർ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു. ആ വേദന മൂന്നു ദിവസം നീണ്ടു നിന്നു.

ഒടുവിൽ സ്റ്റിച്ച് കട്ട് ചെയ്‌ത്‌ കുഞ്ഞുങ്ങളെ പുറത്തെടുക്കാൻ തീരുമാനിച്ചു. കുട്ടികളെ പുറത്തെടുത്തു. പക്ഷേ ഞാൻ അവരുടെ മുഖം കണ്ടില്ല. വെള്ളത്തുണിയിൽ എന്തോ പൊതിഞ്ഞെടുത്ത് ഓടുന്നത് മാത്രമാണ് കണ്ടത്. ഡിംപിൾ പറഞ്ഞവസാനിപ്പിച്ചു അവസാനമായി ഒരു കാര്യം കൂടി സൂചിപ്പിച്ചുകൊണ്ട് എന്റെ ഡെലിവറി സ്റ്റോറി ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. അനുഭവിച്ച വേദനകളെക്കാളും വലിയ പരീക്ഷണങ്ങൾ ആയിരുന്നു എന്നെ കാത്തിരുന്നത്. ബാക്കി അടുത്ത വീഡിയോയിൽ പറയാം. ഏറെ വേദനയോടെയാണ് ആരാധകർ താരത്തിന്റെ തുറന്നുപറച്ചിൽ കേട്ടത്. അടുത്ത വീഡിയോയ്ക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ എല്ലാവരും.

Rate this post

Comments are closed.