ദിയയെ എടുത്ത് കറക്കി വൈഷ്ണവ്.. റൊമാന്റിക് ഡാൻസുമായി ദിയയും വൈഷ്ണവും; ഏറ്റെടുത്ത് ആരാധകർ.!! [വീഡിയോ] | Diya Krishna and Vaishnav Romantic Dance Video

മലയാളികൾക്ക് ഏറെ പരിചിതമായ താരകുടുംബം ആണ് നടൻ കൃഷ്ണ കുമാറിന്റെത്. അച്ഛന്റെ വഴിയെ പിന്തുടർന്ന് മക്കൾ മൂന്ന് പേരും സിനിമയിൽ അരങ്ങേറിയപ്പോൾ രണ്ടാമത്തെ മകൾ ദിയ മാത്രമാണ് സിനിമാ ലോകത്തുനിന്നും വിട്ടുനിന്നത്. ഓസി എന്ന് വിളിക്കുന്ന ദിയക്ക് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിലുള്ളത്. അഭിനയരംഗത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെ സജീവമായ സാന്നിധ്യമാണ് ദിയ.

ദിയ പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും എല്ലാം ക്ഷണനേരംകൊണ്ടാണ് ആരാധകർ എടുക്കാറുള്ളത്. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ വൈറൽ ആയി മാറിയിട്ടുള്ളത്. നീല സ്ക്രട്ടും ടോപ്പും ധരിച്ചെത്തിയ ദിയയെ കാമുകനായ വൈഷ്ണവ് എടുത്തുയർത്തി വട്ടം കറക്കുന്നത് ആണ് വീഡിയോയിൽ ഉള്ളത്. ദുൽഖറിന്റെ കുറുപ്പ് എന്ന ചിത്രത്തിലെ പകലിരവുകൾ ആയി എന്ന്

തുടങ്ങുന്ന ട്രെൻഡിങ് ഗാനത്തിനാണ് മനോഹരമായി ഇരുവരും ചുവട് വെച്ചിരിക്കുന്നത്. നൃത്തത്തിന് ഇടയിലായാണ് വൈഷ്ണവ് ദിയയെ എടുത്തുയർത്തി വട്ടം കറക്കുന്നത്. നിരവധിപേരാണ് ഇരുവർക്കും ആശംസകളും രംഗത്തെത്തിയിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ഡാൻസും റീക്രിയേഷൻ വീഡിയോയും ഒക്കെയായി വരാറുള്ളതാണ്. ഇരുവരുടെയും വീഡിയോ ക്ഷണനേരംകൊണ്ട്

ആരാധകർ ഏറ്റെടുക്കുകയും ചെയ്യും. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബ് ചാനലിലൂടെയുമായി നിരവധി പേരാണ് ദിയയെ ഫോളോ ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ ഡാൻസുമായി വന്നാണ് ദിയയും വൈഷ്ണവും പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ചത്. ഇരുവരും ഒരുമിച്ചുള്ള ഡാന്‍സ് വീഡിയോസ് സമൂഹമാധ്യമങ്ങളിൽ തരംഗമായതോടെ രണ്ടാളും ഒന്നിനൊന്ന് മികവുറ്റ പെർഫോമന്‍സാണ് ചെയ്യാറുള്ളത് എന്ന് ആരാധകരും വ്യക്തമാക്കിയിട്ടുണ്ട്.

Comments are closed.