കുടുംബം നശിപ്പിക്കാൻ മറ്റുള്ളവർ നൽകുന്ന വസ്തുക്കൾ ഇത് ഒരു കാരണവശാലും ഇവ ആരുടെ കയ്യീന്നും വാങ്ങരുത്.!! | Don’t Receive things From Others Astrology

Don’t Receive things From Others Astrology

Don’t Receive things From Others Astrology : നമ്മുടെയെല്ലാം വീടുകളിൽ അടുക്കളയിലെ ഏതെങ്കിലും ഒരു സാധനം കഴിഞ്ഞു പോയാൽ അടുത്തുള്ള വീട്ടിൽ നിന്നും വാങ്ങുന്ന പതിവ് മിക്കയിടങ്ങളിലും കണ്ടു വരാറുണ്ട്. പലപ്പോഴും മനസ്സിൽ ഒന്നും ചിന്തിച്ച് ആയിരിക്കില്ല നമ്മൾ ഇത്തരത്തിൽ വാങ്ങുന്നത് എങ്കിലും അതിൽ ചില സാധനങ്ങൾ എങ്കിലും വലിയ രീതിയിൽ നെഗറ്റീവ് എനർജി ജീവിതത്തിലേക്ക് കൊണ്ടു വരാൻ കാരണമായേക്കാം. അത്തരത്തിൽ മറ്റുള്ളവരിൽ നിന്നും വാങ്ങാൻ പാടില്ലാത്ത ചില വസ്തുക്കൾ ഏതെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

മറ്റുള്ള വീടുകളിൽ നിന്നും ഒരു കാരണവശാലും വാങ്ങാൻ പാടില്ലാത്ത ഒരു വസ്തുവാണ് എള്ള്. അത് കറുത്തതായാലും വെളുത്ത എള്ളായാലും മറ്റൊരു വീട്ടിൽ നിന്നും വാങ്ങിക്കൊണ്ടു വരികയാണെങ്കിൽ അവരുടെ ജീവിതത്തിൽ ദുരിതങ്ങൾ ഒഴിയാതെ നിൽക്കുമെന്ന് പറയപ്പെടുന്നു. വലിയ രീതിയിലുള്ള അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ് ഇത്തരത്തിലുള്ള ഒരു പ്രവർത്തി. അതുപോലെ മറ്റൊരാളുടെ കയ്യിൽ നിന്നും കത്തി ഒരു കാരണവശാലും കയ്യിലേക്ക് നേരിട്ട് വാങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഇത് ഒരാളുടെ നെഗറ്റീവ് എനർജിയെ നമ്മളിലേക്ക് വാങ്ങുന്നതിന് തുല്യമാണ്. അത്തരത്തിലുള്ള ഒരു സന്ദർഭം ഉണ്ടാവുകയാണെങ്കിൽ കത്തി എവിടെയെങ്കിലും വെച്ച് ശേഷം അത് എടുക്കുന്ന രീതിയിൽ വാങ്ങാനായി ശ്രദ്ധിക്കുക. അതുപോലെ വീട്ടിൽ ഉപയോഗിക്കാത്ത കത്തികൾ ഉണ്ടെങ്കിൽ അത് എടുത്തു കളയേണ്ടതും അത്യാവശ്യമാണ്.ഏതെങ്കിലും വീട്ടിൽ പോയി ഉപ്പ് മഞ്ഞൾ എന്നിവ വാങ്ങുകയാണെങ്കിൽ അത് വാങ്ങുന്ന ആൾക്ക് ഐശ്വര്യം നൽകുന്നതിന് തുല്യമായിരിക്കും. മാത്രമല്ല അത് കൊടുക്കുന്നയാൾക്ക് നെഗറ്റീവ് ആയ കാര്യങ്ങൾ ആയിരിക്കും പിന്നീട് സംഭവിക്കുക. അതുകൊണ്ടുതന്നെ ഉപ്പ്,മഞ്ഞൾ എന്നിവ മറ്റു വീടുകളിൽ നിന്നും പരമാവധി വാങ്ങാതെ ഇരിക്കാനായി ശ്രദ്ധിക്കുക. വീടുകളിൽ ഉപ്പ്,

മഞ്ഞള്‍ എന്നിവ ഒരു അളവിന് മുകളിൽ എപ്പോഴും സൂക്ഷിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക.ഇത്തരത്തിൽ അറിയാതെ തെറ്റുകൾ ചെയ്തു പോയിട്ടുണ്ടെങ്കിൽ അവയുടെ ഫലം ഇല്ലാതാവാനായി ചെയ്യാവുന്ന ഒരു കാര്യം അടുത്തുള്ള ക്ഷേത്രത്തിൽ പോയി ആൽമരത്തിന് ചുറ്റും അഞ്ചുവട്ടം പ്രദക്ഷിണം വെച്ച് മനസ്സുരുകി പ്രാർത്ഥിക്കുക എന്നതാണ്. പലപ്പോഴും ഇത്തരം കാര്യങ്ങൾ അറിവില്ലാതെ ആയിരിക്കും നമ്മളിൽ പലരും ചെയ്യുന്നത്. എന്നാൽ അത് നമുക്കും മറ്റുള്ളവർക്കും ദോഷകരമായ രീതിയിൽ ആയിരിക്കും പ്രവർത്തിക്കുക.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Infinite Stories