ഒരു നുള്ള് ചാരവും ഇത്തിരി മഞ്ഞൾ പൊടിയും മാത്രം മതി! മുളക് ചെടി ഇനി എത്ര മുരടിച്ചാലും മാറ്റിയെടുക്കാം!! | Easy Mulak Muradipp Tips

Easy Mulak Muradipp Tips

Easy Mulak Muradipp Tips : അടുക്കളയാവശ്യത്തിനുള്ള പച്ചക്കറികൾ വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. കാരണം കടകളിൽ നിന്നും വാങ്ങുന്ന പച്ചക്കറികളിൽ മിക്കപ്പോഴും കീടനാശിനികളുടെ അളവ് വളരെ കൂടുതലായിരിക്കും. എന്നാൽ വീട്ടിൽ പച്ചമുളക് പോലുള്ളവ കൃഷി ചെയ്തെടുക്കുമ്പോൾ എല്ലാവരും പറയാറുള്ള ഒരു പ്രശ്നമാണ് ഇല മുരടിപ്പ്, വെള്ളീച്ച പോലുള്ള പ്രാണികളുടെ ശല്യം.

അത്തരം പ്രശ്നങ്ങൾക്കെല്ലാം വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു ജൈവ മിശ്രിത കൂട്ട് വിശദമായി മനസ്സിലാക്കാം. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു മിശ്രിതമാണ് ആദ്യം പരിചയപ്പെടുത്തുന്നത്. അതിനായി ഒരു പാത്രത്തിലേക്ക് അരലിറ്റർ അളവിൽ വെള്ളമൊഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ ചാര പൊടിയും, ഒരു ടീസ്പൂൺ അളവിൽ മഞ്ഞൾപൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് മൂന്നു മണിക്കൂർ നേരത്തേക്ക് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം.

ഉപയോഗിക്കുന്നതിനു മുൻപായി അര ലിറ്റർ വെള്ളം കൂടി ഈയൊരു മിശ്രിതത്തിലേക്ക് ചേർത്ത് കൊടുക്കണം. അതിനുശേഷം മുരടിപ്പ് ബാധിച്ച ചെടികളിൽ ഈ വെള്ളം സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ചെടികളിൽ ഉണ്ടാകുന്ന പ്രാണികളുടെയും മറ്റും ശല്യം ഇല്ലാതാവുകയും മുരടിപ്പ് പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യാം. അതുപോലെ മുരടിപ്പ് ബാധിച്ച ചെടികളിൽ ഉള്ള ഇലകളും മറ്റും പൂർണ്ണമായും നുള്ളി കളയാനായി പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ പുതിയ തൂമ്പ് ചെടിയിൽ വന്നു തുടങ്ങുമ്പോൾ അത് നുള്ളി കളയുകയാണ് ചെയ്യേണ്ടത്.

ചെടിയുടെ മുകളിലായി അല്പം ചാരം വിതറി കൊടുക്കുന്നതും പ്രാണികളുടെ ശല്യം ഇല്ലാതാക്കുന്നതിന് സഹായിക്കും. മുളക് ചെടി പോലുള്ളവ നടുന്നതിന് മുൻപായി മണ്ണിന്റെ പുളിപ്പ് മാറ്റി കൊടുക്കണം. അതിനായി കുമ്മായം മണ്ണിൽ ചേർത്ത് കൊടുക്കാവുന്നതാണ്. മുളകു ചെടിക്ക് വളരെ കുറച്ച് വെള്ളം മാത്രം നൽകി നല്ല രീതിയിൽ വെളിച്ചം കിട്ടുന്ന ഭാഗത്ത് തന്നെ വളർത്തിയെടുക്കാനായി ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ മുളക് ചെടി നല്ല രീതിയിൽ വളർന്നു കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Krishi master