ഏത്തവാഴ ഇങ്ങനെ കൃഷി ചെയ്താൽ ഇനി 100 മേനി വിളവ് ഉറപ്പ്! ഏത്തവാഴ കൃഷി ചെയ്യേണ്ട ശരിയായ രീതി.!! | Ethavazha Krishi Tips

Ethavazha Krishi Tips Malayalam : ഏത്തവാഴ കൃഷി എങ്ങനെ വളരെ എളുപ്പത്തിൽ ചെയ്യാം എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് വാഴക്കന്ന് അല്ലെങ്കിൽ വാഴ തൈ നടുന്നതിന് ആവശ്യമായ കുഴി എടുക്കുകയാണ്. ഒന്നിലധികം വാഴകളും ഒരേ സമയം വയ്ക്കുന്നുണ്ട് എങ്കിൽ അവ വെക്കുന്ന കുഴികൾ തമ്മിൽ രണ്ടു മീറ്റർ അകലം എങ്കിലും കുറഞ്ഞത് സൂക്ഷിക്കണം. 50 സെൻറീമീറ്റർ നീളവും 50 സെൻറീമീറ്റർ വ്യാസവുമുള്ള കുഴികളാണ്

എപ്പോഴും ഏത്ത വാഴ കൃഷിക്ക് അനുയോജ്യം. കുഴിയെടുത്ത് ശേഷം കുമ്മായം ഇട്ടു മണ്ണ് ഇളക്കി 15 ദിവസം കഴിഞ്ഞ് വേണം വാഴത്തൈ നടുവാൻ. വാഴ തൈ നടുമ്പോൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് മറ്റ് പ്രശ്നങ്ങളൊന്നുമില്ലാത്ത വാഴത്തൈ ഇതിനായി തിരഞ്ഞെടുക്കുകയാണ്. തെരഞ്ഞെടുക്കേണ്ടത് എങ്ങനെ എന്നും ആരോഗ്യമുള്ള വാഴത്തൈ ഏതാണെന്നും അറിയാൻ വീഡിയോ കണ്ടു നോക്കുക. വാഴ തിരഞ്ഞ് എടുത്ത ശേഷം അത് അല്പം സ്യൂഡോമോണാസ് വെള്ളം ചേർത്ത്

Ethavazha Krishi Tips

മിക്സ് ചെയ്ത ശേഷം വാഴത്തൈ അതിൽ അരമണിക്കൂറിൽ മുക്കി വെക്കേണ്ടതാണ്. മുക്കിവച്ച ശേഷം അത് പുറത്തെടുത്ത് 15 മിനിറ്റ് തണലിൽ വച്ച് ഉണക്കി മാത്രമേ മണ്ണിൽ നടാൻ പാടുള്ളൂ. കുമ്മായം ചേർത്ത് മിക്സ് ചെയ്തിരിക്കുന്ന മണ്ണിൽ ചാണകപ്പൊടി എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് എന്നിവ ഇട്ട് നന്നായി മിക്സ് ചെയ്ത ശേഷം വേണം വാഴത്തൈ നടുവാൻ. ഏത്ത വാഴ തൈ നട്ട് കുറഞ്ഞത് ആറ് തവണയെങ്കിലും അതിന് വളം ചെയ്തു കൊടുക്കേണ്ടത് അത്യാവശ്യമാണ്.

വിത്ത് നട്ട് ഒരു മാസത്തിനുശേഷം ആണ് ആദ്യത്തെ വളപ്രയോഗം നടത്തേണ്ടത്. കൂടുതൽ വളപ്രയോഗങ്ങൾ പറ്റി വിശദമായി അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. Video credit : Malus Family

Rate this post