തിളച്ച കഞ്ഞിവെള്ളത്തിലേക്ക് ഇതുകൂടി ഇട്ടാൽ ഏത് പൂക്കാത്ത ചെടിയും പൂക്കും.!! | Fast Growing and Fast flowering Fertlizer

Fast Growing and Fast flowering Fertlizer Malayalam : നമ്മുടെ ചെടികൾക്ക് അധികം കാശ് മുടക്കാതെ ഈസിയായി നിർമ്മിച്ച എടുക്കാവുന്ന ഒരു വളതെക്കുറിച്ച് പരിചയപ്പെടാം. വീടുകളിൽ നാം നിത്യേന ഉപയോഗിക്കുന്ന വസ്തുക്കൾ കൊണ്ടാണ് ഈ വളം നിർമ്മിച്ചിരിക്കുന്നത്. നല്ലതുപോലെ പൂക്കൾ ഉണ്ടാകുവാനും നല്ലതുപോലെ വളരാനും സഹായിക്കുന്ന ഒരു വളം ആണിത്. അധികം പൈസ മുടക്കില്ലാതെ വളമാക്കി മാറ്റിയെടുക്കാവുന്ന ഒരു നിത്യോപയോഗ വസ്തുവാണ് കഞ്ഞിവെള്ളം.

പൂച്ചെടികൾക്ക് മാത്രമല്ല പച്ചക്കറികൾക്കും ഏത് ചെടിക്കും കഞ്ഞിവെള്ളം ഒഴിച്ചു കൊടുക്കുകയാണെങ്കിൽ നല്ലൊരു റിസൾട്ട് ലഭിക്കുന്നതാണ്.കഞ്ഞിവെള്ളം നമ്മൾ എത്ര ദിവസം മാറ്റിവെക്കുന്നു അത്രയും കൂടുതൽ വീര്യം കൂടുകയും നമ്മൾ പ്ലാന്റ്സിന് ഒഴിച്ചുകൊടുക്കുകയാണെങ്കിൽ അതിനനുസരിച്ചുള്ള നല്ലൊരു റിസൾട്ട് ലഭിക്കുന്നതാണ്. രണ്ടുദിവസം മാറ്റിവെച്ചതിനുശേഷം നല്ലതുപോലെ നേർപ്പിച്ച് കൊടുക്കുകയാണെങ്കിൽ വേറെ ഒരു വളവും കൊടുക്കേണ്ടതായി ഇല്ല.

അതുപോലെതന്നെ വളവുണ്ടാക്കാനായി ഏറ്റവും വേണ്ട മറ്റൊരു അവശ്യവസ്തുവാണ് തേയില ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഒരുപാട് പൂക്കൾ തരാൻ ഇത് സഹായിക്കുന്നു.കഞ്ഞിവെള്ളം നല്ലതുപോലെ തിളപ്പിച്ചതിനുശേഷം അതിലേക്ക് രണ്ടു സ്പൂൺ തേയില കൂടിയിട്ട് 10 15 മിനിറ്റിൽ ലോ ഫ്ലെയിമിൽ ഇട്ട് ചൂടാക്കി എടുക്കുക. തേയിലയുടെ എസെൻസ് കഞ്ഞിവെള്ളത്തിലേക്ക് പൂർണമായും ഇറങ്ങി വരുവാനാണ് ഇങ്ങനെ ചെയ്യുന്നത്.

ശേഷം ഒരാഴ്ച മാറ്റിവെച്ച് നല്ലതുപോലെ പുളിപ്പിച്ചെടുക്കുക. ശേഷം ഇതിലേക്ക് 2 സ്പൂൺ എപ്സും സാൾട്ട്കൂടി ചേർത്ത് കുറച്ച് പച്ചവെള്ളം ഒഴിച്ച് നല്ലതുപോലെ നേർപ്പിച്ചെടുക്കുക. ശേഷം ഇവ എല്ലാ ചെടികളിലേക്കും ഒഴിച്ചുകൊടുക്കുക. നല്ലതുപോലെ പൂക്കൾ ഉണ്ടാകുവാനും ഇലകൾക്ക് പച്ചനിറം നൽകുവാനും ഇവ സഹായിക്കുന്നു.Video Credit : Akkus Tips & vlogs

3.7/5 - (3 votes)