ഇനി കഞ്ഞി വെള്ളം ഇങ്ങനെ ഉപയോഗിച്ച് നോക്കൂ! പച്ചക്കറികൾ തഴച്ചു വളരാനും കുലകുത്തി കായ്‌ക്കാനും ഇതുമതി!! | Fermented Kanjivellam For Plants

Fermented Kanjivellam For Plants

Fermented Kanhivellam For Plants : ഇനി കഞ്ഞി വെള്ളം ഇങ്ങനെ ഉപയോഗിച്ച് നോക്കൂ! പച്ചക്കറികൾ തഴച്ചു വളരാനും കുലകുത്തി കായ്‌ക്കാനും ഇതുമതി. ഇനി തക്കാളിയും മുളകും എല്ലാം പൊട്ടിച്ചു മടുക്കും! കഞ്ഞി വെള്ളം കൊണ്ട് ഇങ്ങനെ ചെയ്താൽ മതി പച്ചക്കറികൾ തഴച്ചു വളരും കുലകുത്തി കായ്‌ക്കും; 100% വിജയം ഉറപ്പ്. നമ്മൾ മിക്കവരും തന്നെ കൃഷി ചെയ്യുന്നവർ ആണല്ലോ. കൃഷി ചെയ്യുന്ന ആളുകളോട് നിങ്ങളുടെ പച്ചക്കറികൾക്കും മറ്റും

ഉപയോഗിക്കുന്ന ഒരു ഔഷധം ഏതാണെന്ന് ചോദിച്ചാൽ എല്ലാവരും തന്നെ പറയുന്ന ഒന്നാണ് പുളിപ്പിച്ച കഞ്ഞിവെള്ളം. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് ആരെ ങ്കിലും ചിന്തിച്ചിട്ടുണ്ടോ. പ്രധാനമായും കഞ്ഞിവെള്ളത്തിൽ ഉള്ള ബാക്ടീരിയ എന്ന് പറയുന്നത്‌ ലാക്ടോ ഭാസിലുസ് എന്നാണ്. കൂടാതെ നെല്ലി ലും അരിയിലും ഉള്ള എല്ലാ പോഷകങ്ങളും കഞ്ഞി വെള്ളത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇനി ഈ കഞ്ഞി വെള്ളത്തിന് കുറച്ചുകൂടി

ഗുണം കൂട്ടുന്നത് എങ്ങനെ എന്ന് നോക്കാം. നമ്മുടെ എല്ലാവരുടെയും വീടുകളിൽ ശർക്കര കാണുമല്ലോ. ഈ ശർക്കര ഒരു ലിറ്റർ കഞ്ഞി വെള്ളത്തിലേക്ക് ഒരു 20 ഗ്രാം ചേർക്കുക. എന്നിട്ട് 24 മണിക്കൂർ വെച്ചതിനുശേഷം നമ്മൾ അത് നേർപ്പിച്ച് ഇട്ട പച്ചക്കറികൾക്ക് തളിക്കുന്നത് എങ്കിൽ ഒരു ഉത്തേജനം എന്ന രീതിയിൽ ഇത് ഉപയോഗപ്പെടുന്നതാണ്. ഈ ലായനി നമ്മൾ ചെടികളിൽ ഒഴിക്കുമ്പോൾ രോഗം ഉണ്ടാകുന്നത് തടയാനും ഈ ലാക്ടോബാസില്ലസ് കഴിയുന്നതാണ്.

അതോടൊപ്പം തന്നെ ചെടികൾക്ക് ആരോഗ്യം കൂടുന്നതായും പൂക്കൾ ഉണ്ടാവാൻ ഉള്ള പ്രവണത കൂടുതലായും കാണപ്പെടുന്നു. കൂടാതെ ഒരു ലിറ്റർ കഞ്ഞിവെള്ളത്തിൽ ഒരു 250ml പുളിപ്പിച്ച് മോര് മിക്സ് ചെയ്തു വെച്ചിട്ട് ഒരു ദിവസം കഴിഞ്ഞ നേർപ്പിച്ച് ഇത് ചെടികളിൽ തളിക്കുക ആണെങ്കിൽ ചെടികളുടെയും സസ്യങ്ങളുടെയും വളർച്ചയ്ക്ക് നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credits : നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam