അടുക്കളയിലെ ഇതൊന്നു മതി മുരടിച്ചു പോയ റോസാച്ചെടി ഇനി മുരടിപ്പ് മാറി കുലഞ്ഞു പൂക്കും.!! | Home Made Fertilizer For Rose Plant

Home Made Fertilizer For Rose Plant Malayalam : റോസാച്ചെടി നിറയെ കുലച്ചു പൂക്കാൻ ഇതാ ഒരു എളുപ്പവഴി…റോസാച്ചെടി പൂത്തു നിൽക്കുന്നത് കാണുന്നത് തന്നെ മനസ്സിന് വളരെ സന്തോഷം നൽകുന്ന കാഴ്ചയാണ്. പക്ഷെ മിക്കവാറും മഴക്കാലം കഴിഞ്ഞാൽ ഇവ കൊഴിഞ്ഞു നിൽക്കുന്നതാണ് കാണാറ്. ഇങ്ങനെ പൂക്കൾ കൊഴിഞ്ഞു നിൽക്കുന്ന ചെടി വീണ്ടും പരിപാലിക്കുന്ന രീതി ആണ് ഈ വീഡിയോയിൽ പറയുന്നത്.

ആദ്യം തന്നെ വേര് പൊട്ടാതെ ചെടി ഇളക്കി എടുക്കുക. ചട്ടിയുടെ അടിയിൽ ആദ്യം കുറച്ചു ചകിരി ഇട്ട് കൊടുക്കുന്നത് നല്ലതാണ്.അതിന് ശേഷം ശീമക്കൊന്നയുടെ ഇല ഇട്ട് കൊടുക്കുക. ഇങ്ങനെ ഇടുന്നത് ചാണകം ഇടുന്നതിന്റെ ഫലം ചെയ്യും എന്നാണ് പറയുന്നത്. അതിന് ശേഷം കുറച്ചും കൂടി മണ്ണ് ഇടുക. എന്നിട്ട് റോസാ ചെടിയുടെ മുകൾ വശം ഒക്കെ ഒന്ന് മുറിച്ചിട്ട് നല്ല കമ്പുകൾ നോക്കി ഈ മണ്ണിലേക്ക് നട്ട് വയ്ക്കുക.അതിന് ശേഷം മീൻ മുറിച്ചതിന്റെ വേസ്റ്റ് ഇതിന് ചുറ്റും ഒഴിച്ചു കൊടുക്കുക. ഇത് കമ്പിനോട്‌ ചേർത്ത് ഇടരുത്.

വീണ്ടും ശീമ കൊന്നയുടെ ഇലകൾ ഇടുക. കുറച്ചു മണ്ണ് ഇട്ടതിനു ശേഷം അടുക്കളയിലെ പച്ചക്കറി വേസ്റ്റ് ഇട്ടു കൊടുക്കുക. അതിനു പുറത്ത് വീണ്ടും മണ്ണ് ഇടുക. ഈ മണ്ണ് നന്നായി നനച്ചു കൊടുക്കുക. ഇതിനെ തണലിൽ വയ്ക്കുക.

പ്രത്യേകിച്ച് ചിലവ് ഒന്നും തന്നെ ഇല്ലാതെ അടുക്കളയിലെ വേസ്റ്റ് വച്ചു മാത്രം റോസാ ചെടി വളർത്തുന്ന ഈ വീഡിയോ മുഴുവനായും കാണുന്നത് എന്തായാലും ഗുണം ചെയ്യും. മണ്ണും വളവും നിറയ്ക്കുന്നതിന്റെ ഓരോ ഘട്ടവും വിശദമായി വീഡിയോയിൽ കാണാം. എത്ര മുരടിച്ച ചെടിയും ആരോഗ്യകരമായി വളരാൻ ഈ ഒരു വലപ്രയോഗം തന്നെ ധാരാളം. ഇനി നിങ്ങളുടെ റോസാച്ചെടിയും കുലച്ചു പൂക്കും. Video credit : Shemi’s Gardening Tips