
ചെടികൾ പൂത്തുലഞ്ഞു നിൽക്കാൻ മണ്ണും വെള്ളവുമല്ല വേണ്ടത്!! ഇങ്ങനെ ചെയ്താൽ വീട്ടിൽ പൂക്കൾ കൊണ്ട് നിറയും.!! | Flowerpot filling with coco chips
Flowerpot filling with coco chips Malayalam : നമ്മുടെയെല്ലാം വീടുകളിലെ പൂന്തോട്ടങ്ങളിൽ ധാരാളം ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ടാകും. എന്നാൽ അവ ആവശ്യത്തിന് കായ്ക്കുകയും പൂക്കുകയും ചെയ്യുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. ചെടി നല്ലതുപോലെ പൂത്തുലയാനായി പലരും ചെയ്യുന്നത് കൂടുതൽ വെള്ളവും മണ്ണും ഇട്ട് നൽകുക എന്നതാണ്. എന്നാൽ മനസ്സിലാക്കേണ്ട ഒരു കാര്യം വെള്ളവും മണ്ണും അധികമായി ചെടിക്ക് ഇട്ടു കൊടുത്താൽ ചെടികൾ പൂക്കില്ല എന്ന് മാത്രമല്ല അവ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യതയും ഉണ്ട് .
ചെടികൾ പൂത്തുലഞ്ഞു നിൽക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെടികൾ നല്ലതുപോലെ വളരാനായി ചട്ടിയിൽ അല്ലെങ്കിൽ ഗ്രോ ബാഗിൽ ഇട്ടു കൊടുക്കാവുന്ന ഒന്നാണ് തേങ്ങയുടെ തൊണ്ട്. എന്നാൽ ഇവയിൽ ചെറിയ രീതിയിൽ ഉള്ള കറ ഉള്ളതുകൊണ്ടുതന്നെ നേരിട്ട് ഉപയോഗിക്കാൻ പാടുള്ളതല്ല. തൊണ്ട് ചെറുതായി മുറിച്ചോ അല്ലെങ്കിൽ ചെറിയ ഭാഗങ്ങൾ ആക്കിയോ ഒരു ബക്കറ്റിൽ വെള്ളം എടുത്ത് അതിൽ ഇട്ട് കൊടുക്കാവുന്നതാണ്. തൊണ്ട് വെള്ളത്തിൽ നല്ലതുപോലെ മുങ്ങി കിടക്കണം.

അതിനായി കനമുള്ള എന്തെങ്കിലും വസ്തു ബക്കറ്റിന് മുകളിൽ ഉപയോഗിക്കാവുന്നതാണ്. കുറച്ച് സമയം ഇങ്ങനെ വയ്ക്കുമ്പോൾ തന്നെ തൊണ്ടിലെ കറയെല്ലാം വെള്ളത്തിൽ ഇറങ്ങി കറുപ്പ് നിറമായി മാറിയിട്ടുണ്ടാകും. ഇതിൽ നിന്നും എടുക്കുന്ന തൊണ്ട് ചെറിയ കഷ്ണങ്ങളായി മുറിച്ച് വയ്ക്കുക. വെള്ളത്തിൽ നിന്ന് എടുക്കുമ്പോൾ തന്നെ ഇത് ചിട്ടിയിൽ മുറിച്ച് ഇട്ടുകൊടുക്കാവുന്നതാണ്.അതിനുശേഷം ചെടി നടാനുള്ള ഗ്രോ ബാഗ് തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് നോക്കാം.
സാധാരണയായി ഗാർഡനിൽ ഉപയോഗിക്കുന്ന മണ്ണ്, ബർമി കമ്പോസ്റ്റ്, ചാണകപ്പൊടി, എല്ലുപൊടി എന്നിവയുടെ മിശ്രിതം ആണ് പോട്ട് മിക്സില്‍ ഉപയോഗിക്കുന്നത്. ശേഷം ചെടിയുടെ ഏറ്റവും താഴെ നേരത്തെ തയ്യാറാക്കി വച്ച തൊണ്ട് നിറച്ചു കൊടുക്കുക. ശേഷം പോട്ട് മിക്സ് ഇട്ട് ചെടി നട്ടു പിടിപ്പിക്കാവുന്നതാണ്. ചെടിയുടെ പരിചരണരീതി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Deepu Ponnappan