ഈ ചെടി ഇതറിയാതെ വളർത്തല്ലേ!! ജെർബെറാ നിറയെ പൂക്കളും തൈകളും നിറയാൻ ഇങ്ങനെ ചെയ്യൂ! | Gerbera Plant Care

Gerbera Plant Care Malayalam : കൃത്യമായ പരിചരണം ഉണ്ടെങ്കിൽ വർഷം മുഴുവൻ പൂക്കൾ പൂക്കുന്ന ഒരു പൂച്ചെടി ആണ് ജെർബെറാ. പൂക്കൾ ഇഷ്ടപ്പെടുന്ന ഏവരുടെയും മാനം കവരുന്ന ഈ പൂച്ചെടി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും വീട്ടിൽ വളർത്തിയെടുക്കാൻ കഴിയുന്ന ഒന്നാണ്. കുറഞ്ഞ ചിലവിൽ ധാരാളം വരുമാനവും അതുപോലെ പൂന്തോട്ടത്തിന് ഭംഗിയും നൽകുന്ന ജെർബെറാ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

ആദ്യം തന്നെ പൂച്ചെടി നടുവാൻ തിരഞ്ഞെടുക്കുന്ന മണ്ണ് മുതൽ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. നിലത്ത് മണ്ണിലോ ചെടിച്ചട്ടിയിലോ നടാവുന്ന ഒരു ചെടിയാണ് ഇതെങ്കിലും നമ്മുടെ കാലാവസ്ഥകളുടെ വെതിയാനം കണക്കാക്കി ഈ പൂച്ചെടി ചെടിച്ചട്ടിയിൽ വളർത്തുന്നതാണ് ഉചിതം. അതിനും ചില കാരണങ്ങളുണ്ട്. മണ്ണിൽ തടംകോരി ജെർബെറാ നടാവുന്നതാണ്. പലനിറത്തിലുള്ള മനോഹരമായ പൂക്കൾ ഇടുന്ന ഇനങ്ങൾ ഇന്ന് മാർക്കറ്റിൽ സുലഭമാണ്. സാധാരണയുള്ള എല്ലാ കാലാവസ്ഥയിലും വളർത്തിയെടുക്കാൻ പറ്റുന്ന ഒരു ചെടി കൂടിയാണ് ജെർബെറാ. എപ്പോഴും ചെടിയെ നല്ല ആരോഗ്യത്തിൽ നിലനിർത്തുവാൻ ശ്രദ്ധിക്കേണ്ടതാണ്.

Gerbera

ചെടിയുടെ ഇലയുടെ കളർ നോക്കി ചെടിയുടെ ആരോഗ്യം മനസ്സിലാക്കാൻ സാധിക്കും. നല്ല ആകൃതിയിലുള്ള കടും പച്ച നിറത്തിലുള്ള ഇലകളാണ് ചെടിയിൽ എങ്കിൽ നമ്മുടെ പരിചരണം നല്ല രീതിയിൽ ആണെന്ന് മനസ്സിലാക്കാം. എപ്പോഴും ധാരാളം സൂര്യപ്രകാശം വേണ്ടുന്ന ഒരു ചെടി കൂടിയാണ് ജെർബെറാ. പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും ഉള്ള സൂര്യപ്രകാശം. സൂര്യപ്രകാശം വേണ്ട വിധത്തിൽ കിട്ടുന്നില്ല എങ്കിൽ ചെടിയിൽ പൂവിടുന്നത് മന്ദഗതിയിൽ ആകാൻ സാധ്യതയുണ്ട്.

ഒട്ടും പൂവില്ലാതെ നിൽക്കുന്ന ഒരു ചെടിയാണ് നിങ്ങൾക്കുള്ളതെങ്കിൽ ആദ്യം തന്നെ അതിന് ലഭിക്കുന്ന സൂര്യപ്രകാശത്തിന്റെ തോത് നോക്കുകയാണ് വേണ്ടത്. സൂര്യപ്രകാശം നല്ല രീതിയിൽ കിട്ടുന്ന ഇടത്തേക്ക് ചെടി മാറ്റിവയ്ക്കാവുന്നതാണ്. ചെടിച്ചട്ടിയിലാണ് എങ്കിൽ ഇത് വളരെ എളുപ്പത്തിൽ സാധ്യമാകുന്ന ഒന്നാണ്. ചെടിയുടെ പരിചരണത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ പൂർണമായി കണ്ടു നോക്കൂ. Video Credit : Arya’s Homely Thoughts

Rate this post