ചെടിയിൽ പൂക്കൾ വിരിയുന്നില്ലേ? കാരണം ഇതാണ്!! ചെടിയിൽ പൂക്കൾ നിറയാൻ ഉള്ള രഹസ്യം ഇതാ.!! | Get more flowwers tips

എത്രയൊക്കെ ശ്രമിച്ചിട്ടും ചെടികളിൽ വേണ്ടപോലെ പൂക്കൾ ഉണ്ടാകാത്തത് ഗാർഡനിങ് നടത്തുന്ന മിക്കവരും നേരിടുന്ന പ്രശ്നമാണ്. അതിനായി എന്തെല്ലാമാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ചെടികളിൽ നല്ല രീതിയിൽ പൂക്കൾ വളരണമെങ്കിൽ ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം നല്ല പോർട്ടിംഗ് മിക്സ്‌ തയ്യാറാക്കുക എന്നുള്ളതാണ്.

ചാണകപ്പൊടി, മണ്ണ്, ചകരിച്ചോറ്, മണൽ ഇവയെല്ലാം കൂടി ചേർത്ത് പോർട്ടിങ്‌ മിക്സ് തയ്യാറാക്കുകയാണ് എങ്കിൽ പകുതിയോളം പ്രശ്നങ്ങൾ നമുക്ക് പരിഹരിക്കാം. പൂച്ചെടികൾ പലതരത്തിൽ ഉള്ളവയാണ്. അതുകൊണ്ടു തന്നെ പല ചെടികൾക്കും പലതരത്തിൽ സൂര്യപ്രകാശം ലഭിക്കേണ്ടുന്നവയാണ്. അടുത്തതായി ചെയ്യേണ്ടത് നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കേണ്ട ചെടികളെയും

എന്നാൽ വളരെ കുറഞ്ഞ രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന ചെടികളെയും തരംതിരിച്ച് ആ രീതിയിൽ നമ്മൾ അവരെ ക്രമീകരിച്ചു വയ്‌ക്കേണ്ടതാണ്. കൂടാതെ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് 15 ദിവസം കൂടുമ്പോൾ നമ്മുടെ ചെടികൾക്ക് വളപ്രയോഗം നടത്തേണ്ടതാണ്. ചാണകപ്പൊടി, എല്ലുപൊടി തുടങ്ങിയ ഓർഗാനിക് വളങ്ങൾ നമുക്ക് ഇട്ടു കൊടുക്കാവുന്നതാണ്.

രാസവളങ്ങൾ ഉപയോഗിക്കുന്നവർക്ക് എം പി കെ 19 തുടങ്ങിയ വളങ്ങൾ കൊടുക്കാവുന്നതാണ്. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് പ്രൂണിങ്ങ്. പൂക്കൾ ഉണ്ടാകുവാൻ ആയി എന്തെല്ലാം ചെയ്യണം എന്നുള്ള വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കാണൂ. Video credit : J4u Tips