വാഴയിലും പച്ചക്കറി ചെടിയിലും ശല്യമായ ആഫ്രിക്കൻ ഒച്ചിനെ ഇങ്ങനെ കൂട്ടത്തോടെ നശിപ്പിക്കാം.!! | Get rid of african snails malayalam

Get rid of african snails malayalam : നമ്മുടെ വീടുകളിലും പരിസരങ്ങളിലും നാം പലതരത്തിലുള്ള കൃഷികളും മറ്റും ചെയ്യാറുണ്ടല്ലോ. സൗന്ദര്യത്തിനോ അല്ലെങ്കിൽ കായഫലം ലഭിക്കുന്നതിനോ നമ്മൾ അനേകം ചെടികളും വാഴ പോലെയുള്ള മറ്റു കൃഷികളും നമ്മുടെ വീടിനു ചുറ്റും അല്ലെങ്കിൽ പറമ്പിലോ ഉണ്ടാകുമല്ലോ.

എന്നാൽ ഏതൊരു കൃഷിക്കും ഒരു പോലെ ഭീഷ ണിയായ ഒന്നാണ് ആഫ്രിക്കൻ ഒച്ച്. സാധാരണ ഒച്ചിനെക്കാൾ ഭീമാകരമായ വലുപ്പത്തിൽ കാണപ്പെടുന്ന ഇവ നമ്മുടെ കൃഷിയും മറ്റും നിമിഷം നേരം കൊണ്ട് നശിപ്പിക്കാൻ കെൽപ്പുള്ളവയാണ്. മാത്രമല്ല ഇവയെ അത്തരത്തിൽ ഫലപ്രദമായ രീതിയിൽ ഉന്മൂലനം ചെയ്യാം എന്ന് നമുക്ക് പലർക്കും അറിയാത്ത ഒരു കാര്യമാണ്.

ഇത്തരത്തിൽ അപകട കാരിയായ ആഫ്രിക്കൻ ഒച്ചിനെ എങ്ങനെ കൂട്ടത്തോടെ ലളിതമായ രൂപത്തിൽ തുരത്താം എന്ന് നമുക്ക് നോക്കാം. ആദ്യമായി ഒന്നോ രണ്ടോ ടീസ്പൂൺ ഗോതമ്പ് പൊടിയിലേക്ക് അല്പം ഈസ്റ്റ് ചേർക്കുക. തുടർന്ന് അവ നന്നായി ഇളക്കിയ ശേഷം ഇവ ഏറെ ശല്യമുള്ള വാഴകളുടെയോ കൃഷികളുടെ അടുത്ത് ഇവ കൊണ്ടു വച്ചാൽ ഈയൊരു മിശ്രിതം കഴിക്കുന്നതു വഴി

അവ കൂട്ടത്തോടെ ചത്തൊടു ങ്ങുന്നതാണ്. ഇത്തരത്തിൽ അല്ലാതെ സാധാരണ ഒരു സ്പ്രേ കുപ്പി, അല്ലെങ്കിൽ സ്പ്രേ ചെയ്യാവുന്ന സാനിറ്റൈസർ കുപ്പിയിലേക്ക് അല്പം ഉപ്പിട്ട ശേഷം വെള്ളമോ ഡെറ്റോളോ ഉപയോഗിച്ച് അവ ലയിപ്പിക്കുക. ഈ മിശ്രിതം അവക്ക് മേലെ സ്പ്രേ ചെയ്താൽ നിമിഷം നേരം കൊണ്ട് ചത്തൊടു ങ്ങുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video credit : Grandmother Tips