ഒറ്റ സ്പ്രേ മതി ഒരു മിനിറ്റിൽ ഉറുമ്പും മുഞ്ഞയും ചത്തുവീഴും; കിടിലൻ സൂത്രം തന്നെ.. ഇത് അറിയാതെ പോവല്ലേ.!! | Get Rid of Ants and Aphids

ചെടികളിലെ മുഞയും ഉറുമ്പും ഇല്ലാതാക്കാൻ ഈ ഒരൊറ്റ മരുന്ന് മതി! വീട്ടിൽ ഒരു ചെറിയ പൂന്തോട്ടവും പച്ചക്കറിത്തോട്ടവുമെല്ലാം വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും മിക്ക മലയാളികളും. പ്രത്യേകിച്ച് വിഷമടിച്ച പച്ചക്കറികൾ കഴിക്കേണ്ട അവസ്ഥ വന്നതോടെ എല്ലാവരും വീട്ടിൽ ചെറിയ രീതിയിൽ എങ്കിലും ഒരു ജൈവ പച്ചക്കറിത്തോട്ടം ഉണ്ടാക്കിയെടുത്തവരായിരിക്കും. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ഏറ്റവും വലിയ വില്ലനായി മാറുന്നത് മുഞ്ഞ, ഉറുമ്പ് പോലുള്ള ജീവികളുടെ ശല്യമാണ്.

അതില്ലാതാക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു പ്രത്യേക വളക്കൂട്ടിന്റെ ലായനിയെ പറ്റി അറിഞ്ഞിരിക്കാം.ആദ്യം തന്നെ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഈയൊരു വളത്തിന്റെ ലായനി ചെടികളിൽ അടിച്ചു കൊടുക്കേണ്ടത് വൈകുന്നേരങ്ങളിലും, മഴയില്ലാത്ത സമയവും നോക്കിയാണ്. ഈയൊരു വളത്തിന്റെ മിശ്രിതം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ മൂന്നല്ലി വെളുത്തുള്ളി, ഒരു ടേബിൾ സ്പൂൺ വിനിഗർ, ഏതെങ്കിലും ഒരു സോപ്പ് ലിക്വിഡ് അല്ലെങ്കിൽ ഷാംപൂ, ആവശ്യത്തിന് വെള്ളം ഇത്രയുമാണ്.

ആദ്യം തന്നെ എടുത്തുവച്ച വെളുത്തുള്ളി നല്ലതുപോലെ ചതച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് സിന്തറ്റിക് വിനിഗർ, ഒരു ടീസ്പൂൺ അളവിൽ എടുത്തുവച്ച സോപ്പ് ലിക്വിഡ് എന്നിവ ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഡയല്യൂട്ട് ചെയ്യാൻ ആവശ്യമായ ഒരു കപ്പ് വെള്ളം കൂടി അതിലേക്ക് ഒഴിച്ച് കൊടുക്കണം. ഇത് നല്ലതുപോലെ സെറ്റായി വന്നു കഴിഞ്ഞാൽ ഒരു സ്പ്രേ ബോട്ടിലിലേക്ക് ഒഴിച്ച് ചെടികളുടെ എല്ലാ ഭാഗങ്ങളിലേക്കും തളിച്ച് കൊടുക്കാവുന്നതാണ്.

ഉറുമ്പ് പോലുള്ള ജീവികൾ ഇലകൾ കൂടുതൽ തിന്നുന്നതിനാൽ തന്നെ പയറു പോലുള്ള ചെടികളിൽ ഇലകളിലും ഇവ തളിച്ചു കൊടുക്കാവുന്നതാണ്. ഈയൊരു രീതി പച്ചക്കറികളിലും പൂന്തോട്ടത്തിലെ ചെടികളിലും ഒരേ രീതിയിൽ പരീക്ഷിച്ചു നോക്കാവുന്നതാണ്. മാത്രമല്ല ഇത് എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുകയും ചെയ്യാം.കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്.Video Credit : mango leaves 🍃

Rate this post